India

രാഷ്ട്രീയ നേട്ടത്തിനായി ചിലർ സീസണൽ ഹിന്ദുവാകുന്നു: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്

രാജ്ഗർ : രാഷ്ട്രീയ നേട്ടത്തിന് മാത്രമായി കോൺഗ്രസിലെ ചിലർ സീസണൽ ഹിന്ദുവാകുകയാണെന്ന് തുറന്നടിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശിൽ ഭരണത്തിലെത്തുന്നതിലൂടെ അഞ്ചുകാര്യങ്ങൾ ഉറപ്പുനൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രതിപക്ഷ പാർട്ടിയുടെ വ്യാജമുഖമാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. കിസാൻ കല്യാൺ മഹാകുംഭിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില കോൺഗ്രസ് നേതാക്കൾ സീസണൽ ഹിന്ദുക്കളാണെന്ന് ഞാന്‍ പറയും. എന്തുകൊണ്ടാണ് നർമദയെ അവര്‍ മുൻപ് ഓർക്കാതിരുന്നതെന്ന് ഞാൻ അവരോടു ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇപ്പോൾ നർമദയെ ഓർത്തത്? നര്‍മദ നദിയെ ജീവനാഡിയായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ്. ഇപ്പോൾ കോൺഗ്രസ് മീറ്റിങ്ങുകളിൽ ഹനുമാൻജിയുടെ പ്രതിമകളൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുൻപ് രാമന്റെയും ഹനുമാന്റെയും പേരുകൾ പറയാൻ പോലും അവർക്കു ബുദ്ധിമുട്ടായിരുന്നു. പൊതുജന മധ്യത്തിൽ വ്യാജമുഖവുമായി എത്തുകയാണ് കോൺഗ്രസ് . കമൽനാഥിന്റെ സർക്കാർ ഭരിക്കുമ്പോൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. അവയൊന്നും പൂർത്തിയാക്കാതെ ഇപ്പോൽ വീണ്ടും വാഗ്ദാനങ്ങളുമായി എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നൽകുന്ന ബിജെപി സർക്കാരും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കി.

അടുത്തവർഷം ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയാകും. ഇപ്പോൾ സൈന്യത്തിലേക്ക് നിരവധി സ്ത്രീകൾ വരുന്നുണ്ട്. സൈനിക സ്കൂളുകളുടെയും എൻഡിഎയുടെയും വാതിലുകൾ നമ്മുടെ പെൺകുട്ടികൾക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ്. അടുത്തിടെ സിയാചിനിൽ ഒരു വനിതാ ഓഫിസറെ നിയമിച്ചു. കർഷകർ അന്നദാതാക്കളും ജീവദാതാക്കളുമാണ്. കർഷക ശാക്തീകരണത്തിലൂടെ മാത്രമേ ഇന്ത്യ ശക്തമായ രാജ്യമായി മാറുകയുള്ളൂ . കർഷക ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 60 വർഷമായി കർഷക ക്ഷേമത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.’– രാജ്നാഥ് സിങ് പറഞ്ഞു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

11 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

14 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

14 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

14 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

14 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

14 hours ago