പ്രതീകാത്മക ചിത്രം
ഭാരതത്തിൽ കനേഡിയൻ പൗരന്മാർക്ക് നാളെ മുതൽ വീസ അനുവദിക്കും. നേരത്തെ നിർത്തി വച്ചിരുന്ന എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ നാളെ മുതൽ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടർന്നാണ് 41 കനേഡിയൻ നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും രാജ്യം വിട്ടത്. ഇതിനോടൊപ്പം ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ നിര്‍ദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ പൗരന്‍മാര്‍ ദില്ലിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും കാനഡ വ്യക്തമാക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു നഗരങ്ങളിലെ കോണ്‍സുലേറ്റുകളാണ് അടച്ചു പൂട്ടിയത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികൾ നിർത്തിവച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാവുന്ന മുറയ്ക്ക് വീസ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.
പിന്നാലെ വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 അനുസരിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോടെ ആവശ്യപ്പെട്ടതെന്നും കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…