International

മഞ്ഞുരുകുന്നുവോ ? നിർത്തി വച്ചിരുന്ന കനേഡിയൻ പൗരന്മാർക്കായുള്ള ചില വീസ സർവീസുകൾ നാളെ മുതൽ അനുവദിക്കും

ഭാരതത്തിൽ കനേഡിയൻ പൗരന്മാർക്ക് നാളെ മുതൽ വീസ അനുവദിക്കും. നേരത്തെ നിർത്തി വച്ചിരുന്ന എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ നാളെ മുതൽ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടർന്നാണ് 41 കനേഡിയൻ നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും രാജ്യം വിട്ടത്. ഇതിനോടൊപ്പം ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ നിര്‍ദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ പൗരന്‍മാര്‍ ദില്ലിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും കാനഡ വ്യക്തമാക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു നഗരങ്ങളിലെ കോണ്‍സുലേറ്റുകളാണ് അടച്ചു പൂട്ടിയത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നതിനാലാണ് ഇന്ത്യ വീസ നടപടികൾ നിർത്തിവച്ചിരുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലാവുന്ന മുറയ്ക്ക് വീസ നടപടികൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

പിന്നാലെ വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 11.1 അനുസരിച്ചാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോടെ ആവശ്യപ്പെട്ടതെന്നും കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതായും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

34 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

38 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago