Kerala

പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസിനെ സസ്പെന്‍ഡ് ചെയ്തു; ആരോഗ്യനില അതിവഗുരുതരം, സൗമ്യ പോയതറിയാതെ സജീവ് ഇന്ന് നാട്ടിൽ എത്തും

വള്ളികുന്നം: വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍ എ അജാസിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്താനും എസ്പി ഉത്തരവിട്ടു.

സൗമ്യയെ തീക്കൊളുത്തുന്നതിനിടെ സാരമായി പൊള്ളലേറ്റ അജാസിന്റെ നില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന് മരുന്നുനല്‍കി രക്തസമ്മര്‍ദം ഉയര്‍ത്താന്‍ സാധിക്കാതിരുന്നതിനാല്‍ ഡയാലിസിസ് ചെയ്യാന്‍ സാധിച്ചില്ല. ശരീരത്തില്‍ നീര്‍ക്കെട്ടും ഏറിയിട്ടുണ്ട്.

നാഡിമിടിപ്പ് കുറഞ്ഞുവരുന്നുണ്ട്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. തനിക്ക് മരിച്ചാല്‍ മതിയെന്നാണ് പ്രതി ഐ സി യു വില്‍വെച്ച്‌ സഹപ്രവര്‍ത്തകരോടു പറഞ്ഞത്.

സൗമ്യയുടെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് സജീവ് ലിബിയയിലെ ജോലിസ്ഥലത്തുനിന്നു ബുധനാഴ്ച വൈകീട്ടോടെ മാത്രമേ എത്തൂ. ലിബിയയില്‍നിന്നു പുറപ്പെട്ട സജീവ് ചൊവ്വാഴ്ച തുര്‍ക്കിയിലെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. സജീവ് നാട്ടിലെത്തിയശേഷം വ്യാഴാഴ്ച രാവിലെ സൗമ്യയുടെ ശവസംസ്‌കാരം നടക്കും.

അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനില്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍പരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി.

സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ചെങ്ങന്നൂര്‍ ഡിവൈ എസ്പി യുടെ പരിധിയിലെ എസ്ഐ മാര്‍ക്കു വീതിച്ചുനല്‍കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍, ഫോണ്‍വിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്. ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജാസിനെ സസ്പെന്‍ഡ് ചെയ്തത്.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

10 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

12 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

13 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

13 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

14 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

1 day ago