Categories: Sports

ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ ദക്ഷിണാഫ്രിക്കൻ മാസ്മരികത ജെ.പി ഡുമിനി പാഡഴിക്കുന്നു.വിരമിക്കുന്നത് ഇനിയുമേറെ അങ്കത്തിന് ബാല്യമുള്ള മികച്ച ഓൾ റൗണ്ടറുമാരിൽ പ്രധാനി.

ക്രിക്കറ്റിനോട് വിടപറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് ക്രിക്കറ്റിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡുമിനി ഫ്രാഞ്ചൈസ് ക്രിക്കറ്റില്‍ സജീവമായിരുന്നു. എന്നാല്‍ മുഴുവന്‍ ക്രിക്കറ്റിനോടുമാണ് താരം ഇപ്പോള്‍ വിട പറഞ്ഞിരിക്കുന്നത്.

ക്രിക്കറ്റില്‍ ഇനിയും ഒരു പാട് അങ്കത്തിനുള്ള ബാല്യമുണ്ട് തനിക്കെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡുമിനി പറയുന്നു. ഫ്രൈഞ്ചൈസ് ക്രിക്കറ്റില്‍ തുടര്‍ന്ന് ഇനിയും പണമുണ്ടാക്കുകയും ചെയ്യാം. എന്നാല്‍ ഇപ്പോള്‍ അതല്ല വേണ്ടതെന്ന് മനസ് പറയുന്നു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും ഡുമിനി വ്യക്തമാക്കി

ട്വന്‍റി20 ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റണ്ണടിച്ചുകൂട്ടിയ താരങ്ങളില്‍ ഒന്നാമനാണ് ഇപ്പോഴും ജെപി ഡുമിനി. ടെസ്റ്റിലും ഏകദിനത്തിലും മോശം റെക്കോര്‍ഡല്ല ഡുമിനിയുടെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കായി 46 ടെസ്റ്റ് മത്സരങ്ങളും 199 ഏകദിന മത്സരങ്ങളും 81 ട്വന്‍റി20 മത്സരങ്ങളുമാണ് ഡുമിനി കളിച്ചിട്ടുള്ളത്.

2017ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡുമിനി 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടും വിടപറഞ്ഞു. എന്നാല്‍ പിന്നീട് ഫ്രാഞ്ചൈസ് ക്രിക്കറ്റില്‍ സജീവമായ താരം നിരവധി ടീമിുകള്‍ക്ക് വേണ്ടി മിന്നും പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. കനേഡിയന്‍ പ്രീമിയര്‍ ലീഗിലും താരം തന്‍റെ കയ്യൊപ്പ പതിപ്പിച്ച പ്രകടനം പുറത്തെടുത്തു. ബാര്‍ബഡോസ് ട്രൈഡന്‍റിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും നിര്‍മായ പങ്ക് വഹിച്ചു.

“ഫ്രാഞ്ചൈസ് ക്രിക്കറ്റില്‍ ഇനിയും ഒരുപാട് കാലം കളിക്കാനും പണമുണ്ടാക്കാനും തനിക്ക് കഴിയും. എന്നാല്‍ ഇനിയും എന്തിന് കളിക്കുന്നു എന്നതിന് തനിക്ക് കൃത്യമായ ഒരു കാരണം കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഒരുപാട് യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വെമ്പി നില്‍ക്കുന്നുണ്ട്. പഴയ താരങ്ങള്‍ ഒഴിവായാലേ അവര്‍ക്ക് അവസരമുള്ളൂ.”ഡുമിനി വ്യക്തമാക്കുന്നു.



admin

Recent Posts

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു !

മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL

10 mins ago

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

39 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

46 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

54 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

1 hour ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago