മലയാളത്തിന്റെ പ്രിയ നായിക നവ്യാനായർ വർഷങ്ങൾക്കുശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിലെ നായികയായാണ് നവ്യയുടെ തിരിച്ചുവരവ്. എസ്.സുരേഷ് ബാബു തിരക്കഥ എഴുതുന്ന ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മ വേഷമാണ് നവ്യനായരെ കാത്തിരിക്കുന്നത്. ജനുവരി 15ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.
30 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ചിത്രം പൂർണമായും കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് തീ.സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്ന നവ്യ ശക്തമായൊരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നായികയായിരുന്ന നവ്യ വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി നിന്നെങ്കിലും നൃത്ത രംഗത്ത് സജീവമായിരുന്നു. ലാൽ നായകനായി എത്തിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…