മാഞ്ചെസ്റ്റര്‍ : നീണ്ട 12 വര്‍ഷങ്ങൾക്ക് ശേഷം സ്പാനിഷ് ഗോൾ കീപ്പർ ഡി ഹിയയും ഇംഗ്ളീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചെസ്റ്റെർ യുണൈറ്റഡും വേർപിരിയുന്നു. അടുത്ത സീസണിൽ യുണൈറ്റഡിന്റെ ഗോൾ ഗോള്‍വലയ്ക്ക് കീഴെ ഡി ഹിയ ഉണ്ടാകില്ല. താരം പുതുതായി ഏത് ക്ലബ്ബിലേക്കാണ് ചേക്കേറുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല
ഇത്രയും കാലം പിന്തുണയുമായി കൂടെ നിന്ന ആരാധകരോട് താരം തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ നന്ദിയറിയിച്ചു. ‘ ഇത്രയുംകാലം എന്റെകൂടെ നിന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി. സര് അലക്സ് ഫെര്‍ഗൂസനാണ് എന്നെ യുണൈറ്റഡിലേക്ക് കൊണ്ടുവന്നത് അന്നുതൊട്ട് നമ്മള് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. ഓരോ തവണ യുണൈറ്റഡ് ജഴ്സിയണിയുമ്പോഴും ഞാന്‍ അഭിമാനംകൊണ്ടു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനായി ദീര്‍ഘകാലം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നും എന്റെ ഹൃദയത്തിലുണ്ട്. എന്നെ ഞാനാക്കിയ ക്ലബ്ബ് ഒരിക്കലും എന്നില്‍ നിന്ന് വിട്ടുപോകില്ല’- ഡി ഹിയ കുറിച്ചു.
2011-ല്‍ യുണൈറ്റഡിലെത്തിയ ഡി ഹിയയുമായുള്ള കരാര്‍ ജൂണില്‍ അവസാനിച്ചിരുന്നു. യുണൈറ്റഡിനായി 415 മത്സരങ്ങളില്‍ വലകാക്കാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടിയത് ഡി ഹിയയാണ്. യുണൈറ്റഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് , എഫ്.എ കപ്പ് , കമ്മ്യൂണിറ്റി ഷീല്‍ഡ് , യുവേഫ യൂറോപ്പ ലീഗ് തുടങ്ങിയ കിരീട നേട്ടത്തിൽ പങ്കാളിയായി.
നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…
ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…
ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…
ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്ഗോപി I RAHESH G…