ആലപ്പുഴ: സംസ്ഥാനത്തെ കോവിഡ് ഭീതിയില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാലഗോകുലം. കൊറോണ മൂന്നാം തരംഗം കുട്ടികളെ ഗൗരവമായി ബാധിക്കുമെന്നതിനാല്‍ മുന്‍കൂട്ടിയുള്ള ആസൂത്രണം അനിവാര്യം തന്നെയാണ്. കൊറോണ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ കഴിയുന്ന പോഷകസമ്പന്നമായ ആഹാരം കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.
മാത്രമല്ല ‘ഓണ്‍ലൈന്‍ പഠനം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനും മാനസികോല്ലാസം വളര്‍ത്താനുമുള്ള പദ്ധതികള്‍ രൂപപ്പെടുത്തണം, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സമഗ്രമായ നയരേഖ ഉണ്ടാവണം, സൈബര്‍ ചൂഷണങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പൂര്‍ണപരിരക്ഷ ഉറപ്പാക്കണം, രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കകള്‍ തത്സമയം പരിഹരിക്കാനുള്ള സംവിധാനം ഒരുക്കണം, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം ആരംഭിക്കണം തുടങ്ങിയ കാര്യങ്ങൾ ബാലഗോകുലം ആവശ്യപ്പെടുന്നുണ്ട്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…