ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സ്വച്ഛ് ഭാരത്’ പദ്ധതിയെ പ്രശംസിച്ചു കൊണ്ടുള്ള കുഞ്ഞിന്‍റെ വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രി കൊണ്ടു വന്ന പുതിയ ശുചിത്വ നിയമം തനിക്കിഷ്ടമായെന്നാണ് വീഡിയോയിൽ പെൺകുട്ടി പറയുന്നത്.
‘ധാരാളം നല്ല നിയമങ്ങൾ കൊണ്ടു വന്ന മോദി ദാദായെ എനിക്കിഷ്ടമാണ്. എല്ലാവരും വീടുകൾ വൃത്തിയായി സൂക്ഷിക്കാനും മാലിന്യം ചവറ്റ് കുട്ടയിൽ ഉപേക്ഷിക്കാനും അദ്ദേഹം പറയുന്നു. നമ്മൾ അത് ചെയ്താൽ നമുക്ക് വളരെ നല്ലതാണ്.’ പെൺകുട്ടി വീഡിയോയിൽ പറയുന്നു.
2014 ഒക്ടോബർ മാസം രണ്ടാം തീയതിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശുചിത്വ ഭാരതമാണ് ഗാന്ധിജിക്ക് നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ട് മണിക്കൂർ നേരം ശുചിത്വത്തിനായി നീക്കി വെക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. പരിപാടിക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ച പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്വന്തമായി മാതൃക കാട്ടുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ വീഡിയോ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…