Kerala

എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം! ഉത്തരവിറക്കി സർക്കാർ; സംഘത്തിൽ താഴെ റാങ്കിലെ ഉദ്യോഗസ്ഥരും

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഉയരുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർനാടകങ്ങൾക്കൊടവിലാണ് പ്രത്യേത അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷെ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രം.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. ഈ അന്വേഷണം പ്രഹസനമാകുമെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം, സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.

Anandhu Ajitha

Recent Posts

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

52 seconds ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

9 minutes ago

കെട്ടിടം നിർമ്മിക്കാൻ ഇനി സിമന്റ് വേണ്ട !! നിർമ്മാണ മേഖലയിൽ പുതിയ പരിസ്ഥിതി വിപ്ലവം ;വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…

1 hour ago

ജമ്മുവിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിൾ സ്കോപ്പ് ; സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അനന്തനാഗ് സ്വദേശിയുടെ ഫോണിൽ പാക് നമ്പറുകൾ; അതീവ ജാഗ്രത നിർദേശം

ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…

2 hours ago

സ്വർണ്ണം കടത്താൻ ചന്ദ്രഗ്രഹണം കാത്തിരുന്നവർ; ശബരിമല കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…

2 hours ago

പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക രംഗത്ത് യുദ്ധഭീതിയിൽ

അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ്‌ തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…

3 hours ago