ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസിൽ നിന്നും കൂവൽ. മന്ത്രി രോഷം കൊണ്ടപ്പോൾ സംഘാടകർ കൂവിയ ആളെ ബലപ്രയോഗം നടത്തി ഇറക്കിവിട്ടു. ആലപ്പുഴയിലെ പരിപാടിയിലായിരുന്നു നാടകീയ സംഭവങ്ങൾ.
തീരദേശ മേഖലയിൽ നിന്നും ഏഴുവർഷം കൊണ്ട് 86 ഡോക്ടർമാരെ പിണറായി വിജയൻ ഗവൺമെന്റ് സൃഷ്ടിച്ചുവെന്ന് അഭിമാനപൂർവം പറയുന്നു എന്ന് മന്ത്രി പറഞ്ഞപ്പോഴാണ് സദസിൽ നിന്നും കൂവൽ ഉയർന്നത്.
ഇത് മന്ത്രിക്ക് അലോസരമുണ്ടാക്കി. പോലീസുകാർ അവിടെ ഇരിക്കുന്നില്ലേ എന്ന് മന്ത്രി ചോദിച്ചു. ഇതോടെ പോലീസ് ഇടപെട്ടു. പോലീസുകാർ സോഫ്റ്റ് ആയാണ് ഇടപെടുന്നത് എന്ന് സംശയം തോന്നിയതോടെ പാർട്ടി പ്രവർത്തകൻ കൂവിയ ആളെ തൂക്കി എടുത്ത് പുറത്താക്കി. ഒന്നും സംഭവിക്കാത്ത മട്ടിൽ മന്ത്രി പ്രസംഗം തുടരുകയും ചെയ്തു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…