ഗാസ: ജുമ പ്രാർത്ഥനയ്ക്കിടെ കൊല്ലപ്പെട്ട ഹമാസ് ഭീകര നേതാവ് ഇസ്മായിൽ ഹനിയയെ വാഴ്‌ത്തി പ്രസംഗിച്ച അൽ-അഖ്സ മസ്ജിദ് ഇമാമും, ജറുസലേം മുൻ ഗ്രാൻഡ് മുഫ്തിയുമായ ഷെയ്ഖ് ഇക്രിമ സാബ്രിയെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ സൈന്യം. കിഴക്കൻ ജറുസലേമിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ചോദ്യം ചെയ്യുന്നതിനായി ഇസ്രായേൽ പോലീസ് കൊണ്ടുപോയതായി ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പ്രസ്താവനയിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ഇറാനിൽ വച്ചാണ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത്. അതിനു പിന്നാലെ സാബ്രി ജുമ പ്രസംഗത്തിൽ ഹനിയയെ സ്തുതിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ പ്രഭാഷണത്തിനിടെ ഇസ്മായിൽ ഹനിയയെ “രക്തസാക്ഷി”യായി ദൈവം സ്വീകരിക്കണമെന്നാണ് സാബ്രി പറഞ്ഞത്. കൂടാതെ കൊല്ലപ്പെട്ട മറ്റുള്ളവർക്കുവേണ്ടിയും ശവസംസ്‌കാര പ്രാർത്ഥന പ്രഭാഷണത്തിന് ശേഷം നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇസ്രായേൽ ആഭ്യന്തര മന്ത്രി മോഷെ അർബെൽ വെള്ളിയാഴ്ച അറ്റോർണി ജനറലിന് അയച്ച കത്തിലാണ് സാബ്രിയെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…