International

ചെലവ് ചുരുക്കാൻ ശ്രമം; ശമ്പളം നൽകാൻ പണമില്ലാത്തതിനാൽ പൈലറ്റുമാർക്ക് അവധി നൽകി സ്പേസ് ജെറ്റ്

ദില്ലി: ചെലവ് കുറയ്ക്കുന്നതിനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ സ്‌പൈസ് ജെറ്റ് ആവശ്യപ്പെട്ടു. ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ജൂലൈ 27 ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം എയർലൈന് അതിന്റെ ശേഷിയുടെ 50 ശതമാനം ഫ്ലൈറ്റുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ എട്ട് ആഴ്‌ചത്തേക്ക് സ്‌പൈസ്‌ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവർത്തങ്ങൾ എല്ലാം തന്നെ ഡിജിസിഎയുടെ നിയന്ത്രണത്തിലായിരിക്കും. എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രമേ ബാക്കിയുള്ള അൻപത് ശതമാനം ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമാകുകയുള്ളു.

പൈലറ്റുമാരോട് ശമ്പളമില്ലാതെ അവധിയെടുക്കാൻ ആവശ്യപ്പെട്ട വിമാനക്കമ്പനിയുടെ പുതിയ നീക്കം ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചു എന്ന് ആരോപണങ്ങൾ പരക്കുന്നുണ്ട്.

ഇതിനിടെ, ശമ്പളമില്ലാതെ അവധിക്കാലത്ത്, എല്ലാ ഇൻഷുറൻസ് ആനുകൂല്യങ്ങളും ജീവനക്കാരുടെ അവധിക്കാല യാത്രകളും ഉൾപ്പെടെ, ബാധകമായ മറ്റെല്ലാ ആനുകൂല്യങ്ങൾക്കും പൈലറ്റുമാർക്ക് അർഹത ഉണ്ടായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു.

Anandhu Ajitha

Recent Posts

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

49 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

2 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

4 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

4 hours ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

5 hours ago