skandashti
മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠിവ്രതം. മക്കളില്ലാത്തവര്‍ക്ക് മക്കള്‍ ഉണ്ടാകാനും മക്കളുള്ളവര്‍ക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സര്‍വൈശ്വര്യങ്ങള്‍ക്കും സര്‍വകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന ഫലമാണ് ഒരു സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ ലഭിക്കുക എന്നാണ് വിശ്വാസം. ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം.
സ്കന്ദഷഷ്ഠിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങള്‍ പലതുണ്ട്. സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ സുബ്രഹ്മണ്യനെ സ്വരൂപത്തില്‍ തന്നെ ലഭിക്കാനായി മാതാവായ ശ്രീപാര്‍വതിദേവി 108 ഷഷ്ഠിവ്രതമെടുത്ത് പ്രത്യക്ഷപ്പെടുത്തിയതായാണ് ഒരു കഥ. താരകാസുര നിഗ്രഹത്തിനായി യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീമുരുകനെ യുദ്ധക്കളത്തിലെത്തിക്കാനായി ദേവന്മാര്‍ വ്രതമെടുത്ത് ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പറയുന്നുണ്ട്.
ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിവസമാണ് തുലാം മാസത്തിലെ ഷഷ്ഠി നാള്‍ എന്നത് മറ്റൊരു ഐതിഹ്യം. ശൂരപദ്മാസുരനുമായുള്ള യുദ്ധം നടക്കുമ്പോള്‍ അസുരന്‍ തന്റെ മായാശക്തിയുപയോഗിച്ച് സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതെയാക്കി. ഈ സമയം ശ്രീപാര്‍വതിയും ദേവഗണങ്ങളും വ്രതമനുഷ്ഠിച്ചു പ്രാര്‍ഥനയില്‍ മുഴുകി . അസുര നിഗ്രഹം കഴിഞ്ഞപ്പോള്‍ സുബ്രഹ്ണ്യനെ എല്ലാവര്‍ക്കും കാണാന്‍ സാധിച്ചു. ഇതിനുശേഷം വ്രതം അവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചുവെന്നാണ് വിശ്വാസം.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…