സ്വപ്ന സുരേഷ്
തിരുവനന്തപുരം∙ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. മാസപ്പടിക്കേസിനേക്കാള്‍ വലിയ കേസാണ് സ്പ്രിങ്ളർ അഴിമതിയെന്ന് സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു. കൈവശമുള്ള രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് സ്വപ്നയുടെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജ് പറഞ്ഞു.
“മനുഷ്യരുടെ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനികൾക്കു വിറ്റത്. അത് രാജ്യത്തിന് വളരെ ദോഷമാണ്. എല്ലാവരും മറന്ന സാഹചര്യത്തിലാണ് സ്പ്രിങ്ളർ ഇടപാടിൽ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി കേസും അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേസ് തെളിയണമെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. സ്പ്രിങ്ളർ കേസിൽനിന്ന് ആർക്കും ഒഴിവാകാൻ കഴിയില്ല. മുഖ്യമന്ത്രിയും മകൾ വീണാ വിജയനും അവരുടെ താൽപര്യങ്ങൾക്കായി ഉപയോഗിച്ചെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം പുറത്തുവരണം. സ്പ്രിങ്ളർ ഇടപാടിലെ രേഖകൾ കൈവശമുണ്ട്. അതെല്ലാം അധികൃതർക്ക് മുന്നിൽ ഹാജരാക്കും. ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ല” – സ്വപ്ന സുരേഷ് പറഞ്ഞു
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…