തിരുവനന്തപുരം: ഭഗവാൻ ശ്രീകൃഷ്ണന്റെ ജയന്തിയാഘോഷങ്ങൾക്ക് പതാകാ ദിനത്തോടെ തുടക്കം കുറിച്ച് കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ബാലഗോകുലം. ഇന്ന് കേരളമൊട്ടുക്കും അരുണവർണ്ണ പതാകകൾ ഉയർന്നു. ഗ്രാമങ്ങളെ ഗോകുലങ്ങളാക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കാകും ഇനി കേരളം സാക്ഷ്യംവഹിക്കുക. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ അടയാളവാക്യം. കേരളമൊട്ടുക്കും ബാലദിനമായിട്ടാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.
ശ്രീകൃഷ്‌ണ കലാസന്ധ്യ, ഗോപൂജ, നദീ പൂജ, സാംസ്കാരിക പരീക്ഷ, ഉറിയടി, സാംസ്‌കാരിക സമ്മേളനങ്ങൾ, ശോഭായാത്ര എന്നിവയാണ് ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിക്കുക. ചിങ്ങം 10, 2024 ആഗസ്റ്റ് 26 നാണ് ശ്രീകൃഷ്‌ണ ജയന്തി. ഗ്രാമ നഗര വിത്യാസമില്ലാതെ അന്ന് കേരളത്തിൽ നയനമനോഹരമായ ശോഭായാത്രകൾ നടക്കും. ആയിരക്കണക്കിന് ബാലികാ ബാലന്മാർ കൃഷ്ണന്മാരായും രാധമാരായും തെരുവീഥികൾ കീഴടക്കും. ചെറു ശോഭായാത്രകൾ പ്രധാന സ്ഥലങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രകൾ നൂറുകണക്കിന് കേന്ദ്രങ്ങളിൽ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശോഭായാത്രകൾ പരമാവധി ലളിതമായി നടത്താനാണ് ബാലഗോകുലത്തിന്റെ തീരുമാനം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…