Narendra Modi
ദില്ലി: 1933 ൽ തുടക്കം കുറിച്ച ശിവഗിരി തീർത്ഥാടനത്തിന്റെ തൊണ്ണൂറാം വാർഷികവും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദില്ലിയിൽ നിന്നും വീഡിയോ കോൺഫെറെൻസിലുടെയാണ് പ്രധാനമന്ത്രി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. മുണ്ടും ഷർട്ടും ധരിച്ച് ചടങ്ങിനെത്തിയ പ്രധാനമന്ത്രി മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ശ്രീ നാരായണ ഗുരുദേവൻ ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് അദ്ദേഹം പറഞ്ഞു ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശ സ്നേഹത്തിന് ആധ്യാത്മികമായ ഉയരം നല്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആധുനികതയെക്കുറിച്ച് സംസാരിക്കുമ്പോഴും ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെയും ഗുരു സമ്പന്നമാക്കി. ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണ്. ഗുരുവിന്‍റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ ദക്ഷിണകാശിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിലേക്ക് കടന്നത്.
എല്ലാവർഷവും ഡിസംബർ 30 മുതൽ ജനുവരി 1 വരെയാണ് ശിവഗിരി തീർത്ഥാനം നടക്കുക. ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് തീർത്ഥാടനത്തിലെത്തുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും ശിവഗിരി മഠം സന്യാസ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ ശിവഗിരി മഠവുമായുള്ള ബന്ധം വിശദീകരിച്ച പ്രധാനമന്ത്രി കേരളത്തിന്റെ പുരോഗതിക്കും നവോത്ഥാനത്തിനും ശിവഗിരി മഠം നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ചു.
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…