sreejith-panicker-joju-george
കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് പ്രവർത്തകർ ജോജുവിനെതിരെ ആക്രമണമഴിച്ചു വിടുകയും വാഹനം നശിപ്പിക്കുകയും ചെയ്തിരുന്നു. നിരവധിപേരാണ് നടന് അനുകൂലമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണമെന്ന് കോൺഗ്രസിനെ പരിഹസിച്ച് ഫേസ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയിരിക്കുകയാണ്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
അഹങ്കാരിയായ ജോജു ജോർജിനെതിരെ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
[1] ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം.
[2] ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം. ഗാന്ധിജിക്ക് സമയമില്ലെങ്കിൽ വേണുഗോപാൽജി പ്രഖ്യാപിച്ചാലും മതിയാവും.
[3] ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമാധാനപരമായി ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം. അവർക്ക് വാഹന സർവീസ് സെന്ററിൽ ജോലി നൽകണം.
[4] ജോജു മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. മുൻപ് പി ടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ഇതിന്റെ ചുമതല ഏല്പിക്കണം.
[5] മലയാളികളിൽ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം.
[6] റോഡുകളുടെ ആധാരം മാഡംജിയുടെ പേരിൽ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളിൽ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണം.
ഹും, അത്രയ്ക്കായോ ജോജൂ.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…