Thursday, May 16, 2024
spot_img

“ജോജുവിന്റെ വാഹനത്തിന്റെ ചില്ല് ”സമാധാനപരമായി” ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം: മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം”; യൂത്ത് കോൺഗ്രസിനെ അടപടലം ട്രോളി ശ്രീജിത്ത് പണിക്കർ

കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രം​ഗത്ത്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിനെതിരെ ആക്രമണമഴിച്ചു വിടുകയും വാഹനം നശിപ്പിക്കുകയും ചെയ്തിരുന്നു. നിരവധിപേരാണ് നടന് അനുകൂലമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണമെന്ന് കോൺ​ഗ്രസിനെ പരിഹസിച്ച് ഫേസ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയിരിക്കുകയാണ്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

അഹങ്കാരിയായ ജോജു ജോർജിനെതിരെ താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
[1] ഇന്ധനവില കുറയ്ക്കാൻ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടർച്ചയായി നിർദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം.

[2] ഇനിമേലിൽ ജോജുവിന്റെ സിനിമകൾ താൻ കാണില്ലെന്ന് രാഹുൽ ഗാന്ധിജി പ്രഖ്യാപിക്കണം. ഗാന്ധിജിക്ക് സമയമില്ലെങ്കിൽ വേണുഗോപാൽജി പ്രഖ്യാപിച്ചാലും മതിയാവും.

[3] ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമാധാനപരമായി ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം. അവർക്ക് വാഹന സർവീസ് സെന്ററിൽ ജോലി നൽകണം.

[4] ജോജു മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. മുൻപ് പി ടി ഉഷയ്ക്ക് കാവിനിക്കർ അയച്ചുകൊടുത്ത യൂത്തൻ ടീമിനെ ഇതിന്റെ ചുമതല ഏല്പിക്കണം.

[5] മലയാളികളിൽ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം.

[6] റോഡുകളുടെ ആധാരം മാഡംജിയുടെ പേരിൽ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളിൽ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണം.
ഹും, അത്രയ്ക്കായോ ജോജൂ.

Related Articles

Latest Articles