ശ്രീകാര്യം: ശ്രീകാര്യം സാദ് അൽ ഫാറൂഖ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച 8 പേർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവരെ പാങ്ങപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് നഗരസഭയിലെയും പാങ്ങപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെയും ഹെൽത്ത് സ്ക്വാഡും ആരോഗ്യ പ്രവർത്തകരും ഹോട്ടലിലെത്തി പരിശോധന നടത്തി. പരിശോധനക്ക് ശേഷം ഇവിടെ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. പിന്നാലെ അധികൃതർ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന സാദ് അൽ ഫാറൂഖ് എന്ന ഹോട്ടൽ അടച്ചു പൂട്ടി.
മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഈ ഹോട്ടലിൽ നിന്നുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. 18 ന് ഈ ഹോട്ടലിൽ നിന്നും ഷവർമയും മറ്റും പാഴ്സലായി വാങ്ങി കൊണ്ടുപോയി വീട്ടിൽ വച്ചു കഴിച്ച ശ്രീകാര്യം ചേന്തിയിലെ ഒരു ഒരു കുടുംബത്തിലെ ആറു പേർക്കും കൂടാതെ ഇതേ ദിവസം ഇവിടെ നിന്നും ഷവർമ വാങ്ങി കഴിച്ച കാര്യവട്ടം, കഴക്കൂട്ടം സ്വദേശിയകളായ രണ്ടു പേർക്കുമാണ് വയറു വേദനയും ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായത്. അവർ രണ്ടു ദിവസമായി പാങ്ങപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…