കൊച്ചി: തനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മഞ്ജു വാര്യറിന് മറുപടിയുമായി സംവിധായകന് ശ്രീകുമാര്‍ മേനോന്. മാധ്യമങ്ങളില്‍ നിന്നാണ് മഞ്ജുവിന്റെ പരാതിയെ കുറിച്ച് അറിഞ്ഞത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. എല്ലാ സത്യങ്ങളുടെ അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
“എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു….നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്?” എന്നാരംഭിക്കുന്ന വികാരനിര്‍ഭരമായ കുറിപ്പാണ് ശ്രീകുമാര്‍ മേനോന് ഇട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതും അദ്ദേഹം പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. ഉപകാരസ്മരണ ഇല്ലായ്മയും മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന് തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നാണ് ശ്രീകുമാര്‍ കുറിക്കുന്നത്. മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണെന്നും ശ്രീകുമാര്‍ മേനോന് ചോദിക്കുന്നു.
ഒടിയനു ശേഷമുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലുമാണ്. തന്റെ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന് ദുരുപയോഗപ്പെടുത്തുമെന്നു ഭയമുണ്ടെന്നുമാണ് മഞ്ജു പരാതിയില്‍ ആരോപിച്ചത്. ഡിജിപി ലോകനാഥ് ബെഹ്റയെ നേരില്‍ കണ്ടാണു പരാതി നല്‍കിയത്.തനിക്കെതിരേ ചിലര്‍ സംഘടിതമായ ആക്രമണം നടത്തുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടി.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…