പാലക്കാട്; മങ്കരയില്‍ നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് നായയുടെ കടിയേറ്റ ശേഷം വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്നാണ് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്. വാക്‌സിന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നും വാക്‌സിന്‍ നല്‍കാന്‍ വൈകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും.
മുറിവിന്റെ ആഴം കൂടിയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും പ്രതിരോധ മരുന്ന് നല്‍കിയതില്‍ അപാകതയില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കെ പി റീത്ത അറിയിച്ചു. മെയ് 30നാണ് അയല്‍വീട്ടിലെ വളര്‍ത്തുനായ ശ്രീലക്ഷ്മിയെ കടിക്കുന്നത്. ഒരു മാസത്തിനുശേഷം ജൂണ്‍ 30നാണ് ശ്രീലക്ഷ്മി മരിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് ആഴത്തില്‍ മുറിവേറ്റിരുന്നതായി ആരും പറഞ്ഞില്ലെന്നാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ ഇന്നലെ പറഞ്ഞിരുന്നത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് തങ്ങളെ ആരും അറിയിച്ചിരുന്നില്ലെന്നും ശ്രീലക്ഷ്മിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേകസംഘം വിശദമായ പരിശോധന നടത്തിയത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…