Kerala

സില്‍വര്‍ലൈനില്ലെങ്കില്‍ ആരും ചാകില്ല; ആദ്യം ഭക്ഷണവും വീടുമൊക്കെ റെഡി ആക്ക്: തുറന്നടിച്ച് ശ്രീനിവാസൻ

കൊച്ചി: കേരള സർക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രൂക്ഷവിമർശവുമായി നടൻ (Sreenivasan) ശ്രീനിവാസൻ.സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിക്കില്ലെന്നും ഭക്ഷണം പാര്‍പ്പിടം മുതലായ അടിസ്ഥാന കാര്യങ്ങളിലാണ് ശ്രദ്ധവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ കടമെടുത്താലെ നടക്കുകയുള്ളൂ. അങ്ങനെ വലിയ ബാധ്യത വരുത്തിവെയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

വലിയ അഴിമതി നടക്കുന്ന പദ്ധതിയാണ് ഇതെന്നും ശ്രീനിവാസന്‍ ആരോപിച്ചു. ‘126000 കോടിയാണ് ഇതിന്റെ ചെലവ്. അതിൽ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞുകൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിൻ. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയിൽ വരാത്തതു കൊണ്ട് ആളുകൾ ചത്തു പോകില്ല.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anandhu Ajitha

Recent Posts

മുസ്ലിം ലീഗിനെയും റിപ്പോർട്ടർ ടി വിയെയും വലിച്ചുകീറി വെള്ളാപ്പള്ളി | VELLAPPALLY NATESAN

യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…

2 hours ago

പ്രപഞ്ചത്തിൽ കോടിക്കണക്കിന് 3 I അറ്റ്ലസുകൾ !! ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് ശാസ്ത്രജ്ഞർ

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…

3 hours ago

കാൽമുട്ടിൽ ശസ്ത്രക്രിയ !! പിന്നാലെ മാതൃഭാഷയെയും മാതാപിതാക്കളെയും മറന്ന് 17 കാരൻ !

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…

4 hours ago

കശ്മീരിൽ പലസ്തീൻ പതാകയുള്ള ഹെൽമറ്റുമായി ക്രിക്കറ്റ് താരം!!! കേന്ദ്ര ഏജൻസികൾ താഴ്വരയിലേക്ക്

ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…

4 hours ago

ഭൂമിയിൽ ജീവനെത്തിയത് അന്യഗ്രഹത്തിൽ നിന്ന് !!! ക്ഷുദ്രഗ്രഹം ഒളിപ്പിച്ച സത്യം ഒടുവിൽ പുറത്ത്

ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…

4 hours ago

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

4 hours ago