spinner
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൽ പാരമ്പര്യം കൊണ്ടും മനസ്സു കൊണ്ടും തനി ഇന്ത്യക്കാരനായ ഒരു കളിക്കാരനുണ്ട് ഇടംകയ്യൻ സ്പിന്നറായ കേശവ് മഹാരാജ്. ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കായി തിരുവനന്തപുരത്ത് എത്തിയ കേശവ് കോവളത്തെ റാവിസ് ഹോട്ടൽ അധികൃതരോട് ആദ്യം തിരക്കിയത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെകുറിച്ചാണ്. ക്ഷേത്രത്തിൽ ദർശനത്തിന് പോകണമെന്ന് തന്റെ ആഗ്രഹവും അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ടീം ഫിസിയോ ക്രെയ്ഗ് ഗോ ആർക്കൊപ്പം കേശവ് ക്ഷേത്രത്തിലെത്തി ദർശനവും നടത്തി.
ഹോട്ടലിൽ നിന്നു നൽകിയ മുണ്ടും നേരിയതും അണിഞ്ഞ് ക്ഷേത്രാചാരങ്ങൾ അനുസരിച്ചായിരുന്നു ദർശനം നടത്തിയത്. ഏകദേശം അരമണിക്കൂറോളം എടുത്താണ് എല്ലാ നടയിലുമെത്തി ദർശനം നടത്തിയത്. എന്നാൽ, ദർശനത്തിനെത്തിയ അധികമാരും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. ജീവിതത്തിൽ മറക്കാനാവാത്ത അനുഗ്രഹങ്ങളിലൊന്നാണ് ഈ ദർശനമെന്ന് അദ്ദേഹം വ്യക്തമാക്കി. തികഞ്ഞ മത വിശ്വാസിയായ കേശവിന്റെ ഇഷ്ട ദേവൻമാർ ശ്രീരാമനും ഹനുമാനുമാണ്. അമ്പലത്തിന്റെ മുന്നിൽ നിന്നുള്ള ചിത്രം കേശവ് നവരാത്രി ആശംസകളോടെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ സുൽത്താൻ പൂരിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് ആത്മാനന്ദ് മഹാരാജിന്റെയും കാബനമാലയുടെയും മകനായ കേശവ്. അച്ഛൻ നാറ്റാൾ പാവിൻസ് ടീമിലെ വിക്കറ്റ് കീപ്പറായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലേക്ക് എത്തിയ കേശവ് 2016 മുതൽ ദേശീയ ടീമിൽ ദക്ഷിണാഫ്രിക്കയ്ക്കായി 45 ടെസ്റ്റുകളും 24 ഏകദിനവും 18 ട്വന്റി20യും കളിച്ചു. ടീമിന്റെ വൈസ് ക്യാപ്റ്റനുമായിട്ടുണ്ട്. ഇന്ത്യൻ വംശജ തന്നെയായ ലെറിഷ മുനിസ്വാമിയാണ് ഭാര്യ. ദീർഘകാലത്തെ പ്രണയത്തി നൊടുവിൽ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വിവാഹം.
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…