വിക്കറ്റ് നേടിയ ശ്രീശാന്തിന്റെ ആഹ്ളാദം
ഹരാരെ : സിം ആഫ്രോ ടി10 ക്രിക്കറ്റ് ലീഗിൽ മാസ്മരിക പ്രകടനവുമായി കളിയുടെ ഗതി തിരിച്ച് വിട്ട് മുൻ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. അവസാന ഓവറിൽ ഇംപാക്ട് താരമായി കളത്തിലെത്തിയ ശ്രീശാന്ത്, അവസാന ഓവറിൽ കണിശതയോടെ പന്തെറിഞ്ഞ് മത്സരം സൂപ്പർ ഓവറിലേക്കു കൊണ്ടുപോകുകകയും സൂപ്പർ ഓവറിൽ ശ്രീശാന്തിന്റെ ഹരാരെ ഹരികെയ്ൻസ് ടീം കേപ് ടൗൺ സാമ്പ് ആർമിയെ തോൽപിക്കുകയും ചെയ്തു. ശ്രീ എറിഞ്ഞ പത്താം ഓവറിൽ എട്ട് റൺസായിരുന്നു കേപ് ടൗണിനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ ഓവറിൽ ഏഴു റൺസ് മാത്രംനേടാനെ കേപ് ടൗണിന് സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ഹരാരെ ഹരികെയ്ൻസ് 10 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കൻ താരം ഡൊനോവൻ ഫെറേര 33 പന്തുകകളിൽ നിന്ന് പുറത്താകാതെ നേടിയ 87 റൺസാണ് ടീമിന്റെ നട്ടെല്ലായത്.
116 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേപ് ടൗണിന് വേണ്ടി അഫ്ഗാൻ ഓപ്പണർ റഹ്മാനുല്ല ഗുർബാസ് അർധസെഞ്ചറി നേടി. 26 പന്തിൽ 56 റൺസാണു താരം അടിച്ചെടുത്തത്. അവസാന ഓവറിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ കരീം ജനാത്തിനെ ബോൾഡാക്കി ശ്രീശാന്ത് കരുത്ത് തെളിയിച്ചു. ഓവറിൽ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാൻ മാത്രമാണ് കേപ് ടൗൺ ബാറ്റർമാര്‍ക്കു നേടാൻ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കേപ് ടൗൺ ഏഴു റൺസെടുത്തപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെ ഹരാരെ വിജയത്തിലെത്തി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…