സുരേഷ് റെയ്ന സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രം
മുംബൈ : വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ കാണാനെത്തി മലയാളിയും മുൻ ഇന്ത്യൻ പേസറുമായ ശ്രീശാന്ത്. ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ച ഹർഭജന്‍ സിങ്, സുരേഷ് റെയ്ന എന്നിവർക്കൊപ്പമാണ് ശ്രീശാന്ത് ഋഷഭ് പന്തിനെ കാണാനെത്തിയത്. തൊട്ടുപിന്നാലെ പരിക്ക് മാറി ഋഷഭ് ഫീനിക്സിനെപ്പോലെ കുതിച്ചുയരുമെന്ന് സുരേഷ് റെയ്ന സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
‘‘ഞങ്ങളുടെ സഹോദരന് എല്ലാ ആശംസകളും, അദ്ദേഹത്തിന്റെ പരിക്ക് വേഗത്തില്‍ ഭേദമാകട്ടെ. ഞങ്ങൾ നിന്റെ കൂടെ എപ്പോഴും ഉണ്ടാകും. നീ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരെ പറക്കട്ടെ.’’– ഋഷഭ് പന്തിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് റെയ്ന സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പന്തിനു കളിക്കളത്തിലേക്ക് മടങ്ങി വരാൻ ഒരു വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.
പരിക്കിനെത്തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗും ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങളും പന്തിനു നഷ്ടമാകും.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…