കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ശ്രീലങ്കയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുകയാണ്. നാളെ കൊളംബോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധ മാർച്ചുകൾ തുടങ്ങിയിരിക്കുകയാണ്. പ്രക്ഷോഭത്തെ നേരിടാൻ നഗരത്തിൽ സർക്കാർ ആദ്യം കർഫ്യു പ്രഖ്യാപിച്ചു നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെ വലയ്ക്കുന്നത്. മാത്രമല്ല ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…
കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…
ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…