Education

സംസ്ഥാനത്ത് പരീക്ഷാക്കാലം!! എസ്എസ്എൽസി പരീക്ഷ ഈ മാസം 9 മുതൽ; ഹയർ സെക്കൻഡറി 10 നു ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പരീക്ഷാക്കാലത്തിനു അടുത്തയാഴ്ച മുതൽ തുടക്കമാകും. എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാകും നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30 നാകും പരീക്ഷ ആരംഭിക്കുക. 2960 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളും ഇത്തവണ പരീക്ഷ എഴുതും. ഇതിൽ 2,13,801 ആൺകുട്ടികളും 2,00,561പെൺകുട്ടികളും ഉൾപ്പെടുന്നു. മേയ് രണ്ടാമത്തെ ആഴ്ച്ചയാകും പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. മൂല്യനിർണയം 70 ക്യാംപുകളിലായി ഏപ്രിൽ 3 മുതൽ 24 വരെ നടക്കും. 18,000ൽ അധികം അദ്ധ്യാപകർ മൂല്യനിർണയക്യാമ്പിൽ പങ്കെടുക്കും.

ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. . ഒന്നിടവിട്ട ദിവസങ്ങളിലാകും പരീക്ഷ നടക്കുക .രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഏപ്രിൽ 3 മുതൽ മേയ് ആദ്യ ആഴ്ച വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അദ്ധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാംപുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13ന് ആരംഭിച്ച് 30ന് അവസാനിക്കും.

അതെസമയം ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധതരം സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയർസെക്കൻഡറി വിഭാഗം ‘വി ൽപ്പ്’ എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെ ഫോണിലൂടെ കൗൺസിലിങ് സഹായം ലഭ്യമാകും. ഇതിനായി സൗജന്യമായി 180 042 528 44 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

55 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago