തിരുവനനന്തപുരം: എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.
22,947 സെന്ററുകളിലായി നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റ് വിഭാഗത്തില്‍ 991 പേരാണ് പരീക്ഷയെഴുതിയത്. മൂല്യനിര്‍ണയ ക്യാംപുകളുടെ എണ്ണം 72 ആയി വര്‍ധിപ്പിച്ചിരുന്നു. 12701 അധ്യാപകര്‍ മൂല്യനിര്‍ണയത്തിനെത്തി. 1,21,318 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു.
പരീക്ഷ ഫലം വൈകിട്ട് മൂന്ന് മുതല്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് (99.85 ശതമാനം). വയനാടാണ് കുറവ് (98.13 ശതമാനം). വിദ്യാഭ്യാസ ജില്ലകളില്‍ പാലായാണ് മുന്നില്‍ (99.97 ശതമാനം). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2,214 സ്കൂളുകളില്‍ നൂറു ശതമാനം വിജയമുണ്ട്.
താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലം ലഭ്യമാകും.
http:// keralapareekshabhavan.in
https:// sslcexam.kerala.gov.in
www. results.kite.kerala.gov.in
http:// results.kerala.nic.in
http://www.prd.kerala.gov.in
http://www.sietkerala.gov.in
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…