Education

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന്; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായാതായി മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റെഗുലർ വിഭാഗത്തിൽ മാത്രം 4,26,999 വിദ്യാർത്ഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതും.

ഇത്തവണ ആകെ 2962 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികൾ അടക്കം മൊത്തം 4,27,407 പേർ പരീക്ഷയിൽ പങ്കെടുക്കും. പ്ലസ് ടു പരീക്ഷ എഴുതുന്നത് 4,32,436 വിദ്യാർത്ഥികളാണ്. ഇവർക്കായി 2005 പരീക്ഷാ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും, ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം 2022 ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി. അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഒരുക്കും. കൂടാതെ അധ്യയനം തുടങ്ങുന്നതിന് മുൻപ്, ഡിജിറ്റൽ ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ ഡിജിറ്റൽ ക്ലിനിക്കുകൾ സംഘടിപ്പിക്കും. ജൂണ്‍ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

1 മുതല്‍ 7 വരെയുള്ള അധ്യാപകരുടെ പരിശീലനം മെയ് മാസത്തില്‍ നടത്താനുള്ള രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുകയാണെന്ന പരാതിയുടെ വാസ്തവത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

19 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

20 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

21 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

21 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

22 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago