Featured

സ്റ്റാലിനെ, ആദ്യം ജനങ്ങളെ രക്ഷയ്ക്ക് ; ഇല്ലെങ്കിൽ വേരോടെ ഉന്മൂലനം ചെയ്യപ്പെടുന്നത് DMK ആയിരിക്കും !

47 വർഷത്തിനിടെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ ഇപ്പോൾ ലഭിക്കുന്നത്. കൂടാതെ, 2015ൽ ചെന്നൈയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാക്കിയ മഴയുടെ അളവിനേക്കാൾ കൂടുതലാണ്, ഇപ്പോൾ പെയ്തിരിക്കുന്നത്. 1976ൽ 45 സെ.മീ മഴ പെയ്തതിനുശേഷം, ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്. കൂടാതെ, ജനങ്ങളുടെ ജീവിതം താറുമാറായ അവസ്ഥയാണ് ഇപ്പോൾ ചെന്നൈയിലുള്ളത്. ഇപ്പോഴിതാ, മിഗ്ജൗമ് ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ അതിതീവ്ര ദുരിതം ചെന്നൈയെ പിടിച്ചുലച്ചിട്ടും നടപടികൾ സ്വീകരിക്കാതെ നോക്കി നിൽക്കുന്ന സ്റ്റാലിൻ സർക്കാരിനെതിരെ, രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ ചെന്നൈയിൽ മരിച്ചവരെ സംസ്കരിക്കാനുള്ള സൗകര്യം പോലും സർക്കാർ ഏർപ്പെടുത്തുന്നില്ല. കൂടാതെ, മൃതദേഹങ്ങൾ കൊണ്ട് പോകാൻ ആംബുലൻസുകളില്ലാത്തതിനാൽ, സൈക്കിൾ റിക്ഷകളിലാണ് ആളുകൾ മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ട് പോകുന്നത്. എന്നാൽ, അവിടെ എത്തിയാലോ, എവിടെ തിരിഞ്ഞു നോക്കിയാലും വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. അവസാനം, മൃതദേഹങ്ങൾ മരത്തിൽ കെട്ടിവച്ചിട്ടാണ് ജനങ്ങൾ മടങ്ങിപോരുന്നത്. കൂടാതെ, ചുഴലിക്കാറ്റിന് പിന്നാലെ മാലിന്യം കൊണ്ട് നിറഞ്ഞ ചെന്നൈ നഗരത്തിൽ അത് മാറ്റാൻ പോലും സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല. അതേസമയം, രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുമ്പോൾ കരുതൽ നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ സ്റ്റാലിൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം.

അതേസമയം, അഞ്ച് ദിവസമായി വൈദ്യുതി പലയിടത്തും ഇല്ലാതായിട്ട്, പുലിയൻതോപ്പുകാർക്ക് എല്ലാ മഴയും പ്രളയമാണ്. പിന്നെ പകർച്ച വ്യാധിയും പട്ടിണിയും മൂലം ജനങ്ങളുടെ ജീവിതം താറുമാറായ അവസ്ഥയാണ്. പ്രദേശത്ത് മരിച്ച നാല് പേരുടെ മൃതദേഹം മൂന്ന് ദിവസമാണ് വെള്ളത്തിലൂടെ ഒഴുകി നടന്നതെന്നും ജനങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ചത്ത വളർത്തു മൃഗങ്ങൾ കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളടക്കമുള്ളവർ ഇപ്പോൾ കഴിയുന്നത്. അതേസമയം, ഡങ്കു അടക്കമുള്ള പകർച്ചവ്യാധികളാണ് ഇപ്പോൾ ജനങ്ങൾ നേരിടുന്ന പ്രധാന ഭീക്ഷണി. പ്രദേശത്തെ എം.എൽ.എയും കൗൺസിലർമാരും ഡി.എം.കെ നേതാക്കളായിട്ടും, ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയർന്നുവരുന്നത്. എന്തായാലും, ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും എന്തുകൊണ്ടാണ് സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. കാരണം, ഇപ്പോൾ എട്ടടിവരെയാണ് നഗരത്തിൽ വെള്ളം ഉയർന്നിരിക്കുന്നത്. അതേസമയം, ഈ അവസരം മുതലാക്കി കച്ചവടക്കാരും അവശ്യസാധനങ്ങൾക്ക് വില ഉയർത്തുകയാണ്. ഒരു കുപ്പിവെള്ളത്തിന് 60 രൂപയും ഒരു ലിറ്റർ പാലിന് 150 രൂപയുമാണ് കച്ചവടക്കാർ ചോദിക്കുന്നതെന്ന് ജനം പരാതിപ്പെടുന്നു. അതേസമയം, സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ഇറങ്ങി തിരിച്ച ഡിഎംകെ സർക്കാരിന് സ്വന്തം ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നുവരുന്നുണ്ട്.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

59 minutes ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

5 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

6 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

7 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

7 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

7 hours ago