Stars without tickets to come back, cheated by sponsors! Qatar is behind the cancellation of the show!!
മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന ‘മോളിവുഡ് മാജിക്’ എന്ന പരിപാടി റദ്ദാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ അണിനിരന്ന ഷോ റദ്ദാക്കാൻ കാരണം സ്പോൺസർമാർ തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളെന്ന് റിപ്പോർട്ട്.
പരിപാടി നടക്കേണ്ട സ്റ്റേഡിയത്തിന്റെ വാടക പോലും സ്പോൺസർമാർ പൂർണമായി നൽകിയിരുന്നില്ല. ഷോ നടക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുൻപ് വേദിയുടെ അധികൃതർ സ്റ്റേഡിയം പൂട്ടിയതോടെയാണ് നിർമാതാക്കളും താരങ്ങളും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഷോ നടത്തുന്നതിനായി ഖത്തർ ഭരണകൂടത്തിന്റെ അനുമതിയും സ്പോൺസര്‍മാർ നേടിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഷോ കാണാനെത്തിയവരുടെ വാഹങ്ങൾ പാർക്ക് ചെയ്യുന്നതിന് പോലും അധികൃതർ അനുവദിച്ചില്ല. തുടർന്ന് ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി ഉറപ്പ് നൽകുകയായിരുന്നു. സ്പോൺസർമാർ പണം നൽകാത്തതിനെ തുടർന്ന് നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകൾ പോലും ട്രാവൽ ഏജൻസികൾ റദ്ദാക്കി. നിർമാതാക്കളാണ് പണം മുടക്കി താരങ്ങളെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള നടപടികൾ നടത്തുന്നത്.
കോടികളുടെ നഷ്ടമാണ് ഷോ റദ്ദാക്കിയതു മൂലം ഉണ്ടായത്. താരങ്ങളുടെ പരിശീലനത്തിനും യാത്രയ്ക്കും മാത്രമായി പത്ത് കോടിയോളം രൂപ ചെലവായിരുന്നു. ഇതോടെ നിർമ്മാതാക്കളുടെ സംഘടനയ്ക്കായി അമ്മ ഒരു മൾട്ടിസ്റ്റാർ സിനിമ ചെയ്യാമെന്ന് ധാരണയായിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ഷോ നിർത്തിവക്കുന്നത്. കഴിഞ്ഞ നവംബർ 17 ന് ദോഹയിലായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഷോ നിർത്തിവക്കുന്നതിന് സർക്കാർ ഉത്തവിറക്കുകയായിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിലാണ് ഷോ മാർച്ചിൽ നടത്താൻ തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…