തിരുവനന്തപുരം : 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജിചെറിയാനാണ് ഉച്ചയ്‌ക്ക് 12 മണിയോടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആടുജീവിതത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രണ്ട് പേർ പങ്കിട്ടു. ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവരെയാണ് മികച്ച നടിമാരായി തെരഞ്ഞെടുത്തത്. ജനപ്രിയ സിനിമയായി ബ്ലസിയുടെ ആടുജീവിതവും മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ബ്ലെസിയെ തെരഞ്ഞെടുത്തു. മികച്ച നടനും സംവിധായകനുമുൾപ്പെടെ 10 പുരസ്‌കാരം ആടുജീവിതം നേടി.
മറ്റു പുരസ്കാരങ്ങളിങ്ങനെ..
മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവിൽ കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ
പ്രത്യേക ജൂറി പരാമർശം (അഭിനയം) – കൃഷ്ണൻ (ജൈവം), കെആർ ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ)
പ്രത്യേക ജൂറി പരാമർശം (ചിത്രം) – ഗഗനചാരി
മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (തടവ്)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ) – സുമംഗല
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ) – റോഷൻ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)
വസ്ത്രാലങ്കാരം – ഫെമിനാ ജബ്ബാർ
മികച്ച മേക്കപ്പ് മാൻ – രജ്ഞിത്ത് അമ്പാടി (ആടുജീവിതം)
നൃത്ത സംവിധാനം – ജിഷ്ണു (സുലൈഖ മൻസിൽ)
മികച്ച പിന്നണി ഗായിക – ആൻ ആമി (പാച്ചുവും അത്ഭുത വിളക്കും)
മികച്ച പിന്നണി ഗായികൻ – വിദ്യാധരൻ മാസ്റ്റർ (ജനനം 1947 പ്രണയം തുടരുന്നു)
എഡിറ്റർ – സംഗീത് പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)
മികച്ച അവലംബിത തിരക്കഥ – ബ്ലെസ്സി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് – രോഹിത്ത് കൃഷ്ണൻ (ഇരട്ട)
മികച്ച ഛായാഗ്രാഹകൻ – സുനിൽ കെ.എസ് (ആടുജീവിതം)
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതൽ)
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കൽ (കാതൽ)
മികച്ച സ്വഭാവ നടൻ – വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)
മികച്ച ബാലതാരം ആൺ – അവ്യുക്ത് (പാച്ചുവും അത്ഭുത വിളക്കും)
മികച്ച ബാലതാരം പെൺ – തെന്നൽ (ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചാവേർ)
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…