General

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം;ഓവറോൾ ചാമ്പ്യൻഷിപ്പ് കോട്ടയം ജില്ലയ്ക്ക്

കോട്ടയം:സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ കോട്ടയം ജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്.
തൃശ്ശൂർ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഒന്നാമതെത്തിയ കോട്ടയം ജില്ലയ്ക്ക് 491 പോയിന്റും രണ്ടാമതെത്തിയ തൃശ്ശൂർ ജില്ലയ്ക്ക് 469 പോയിന്റുമാണ് നേടാനായത്.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 37 പോയിന്റോടെയാണ് ജില്ല ഒന്നാം സ്ഥാനം നേടിയത്. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോൾ ചാമ്പ്യന്മാരായത്.ഈ വിഭാഗത്തിൽ 100 പോയിന്റോടെ പത്തനംതിട്ട മണക്കാല സി എസ് ഐ എച്ച് എസ് എസ് മികച്ച സ്‌കൂളായി ഒന്നാമതെത്തി. കാഴ്ച പരിമിതി നേരിടുന്നവരുടെ വിഭാഗത്തിൽ 238 പോയിന്റോടെ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 96 പോയിന്റു നേടിയ ഒളശ്ശ സർക്കാർ അന്ധവിദ്യാലയം ഈ വിഭാഗത്തിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സഹകരണ – സാംസ്‌കാരിക വകുപ്പു മന്ത്രി വി എൻ വാസവൻ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണ്ണക്കപ്പും ട്രോഫികളും വിതരണം ചെയ്തു. മികച്ച സ്‌കൂളുകൾക്കുള്ള ട്രോഫികൾ സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ് വിതരണം ചെയ്തു.

anaswara baburaj

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

30 mins ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

1 hour ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

1 hour ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

1 hour ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

1 hour ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

2 hours ago