A 15-year-old boy was sexually assaulted; a case against three priests
പൂനെ: പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് വൈദികർക്കെതിരെ പോസ്കോ കേസ്.ഫാദർ വിൻസെന്റ് പെരേര(56),പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70)എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിന് ശേഷം കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദർ വിൻസെന്റ് പെരേര ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
മറ്റൊരു ലൈംഗികാരോപണക്കേസിൽ ജാമ്യത്തിലറങ്ങിയ സമയത്താണ് ഫാദർ പെരേര കുട്ടിയെ ഉപദ്രവിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വീട് സന്ദർശിച്ച് ഫാദർ 15 കാരനെ ലൈംഗികമായി പീഡിപ്പിക്കകുകയായിരുന്നു. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് മറ്റ് രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഒന്നാം പ്രതിയായ ഫാദർ വിൻസെന്റ് മറ്റൊരു ലൈംഗികാരോപണ കേസിൽ പോക്സോ നിയമപ്രകാരം 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ സെന്റ് പാട്രിക്സ് ഹൈസ്കൂൾ പ്രിൻസിപ്പലായിരിക്കെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ചതാണ് കേസ്. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും മർദ്ദിച്ചുവെന്നുമായിരുന്നു ആരോപണം.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…