മുഹമ്മദ് മൊയിസു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് പിന്നാലെ സസ്പെൻഷനിലായിരുന്ന രണ്ട് മാലദ്വീപ് മന്ത്രിമാർ രാജിവച്ചു.അനുരഞ്ജന ചർച്ചകൾക്കായി ഉടൻ തന്നെ പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയിൽ എത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനവുമാണ് രണ്ട് ജൂനിയർ മന്ത്രിമാരെ ചൊടിപ്പിച്ചത്. മോദിക്കെതിരായ ഇവരുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ലോകവ്യാപകമായി ഉണ്ടായത്. മാത്രമല്ല മാലദ്വീപ് സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഇടിവുണ്ടായി.
അതേസമയം എപ്പോഴാണ് മുയിസു ഇന്ത്യയിൽ എത്തുക എന്നത് സംബന്ധിച്ച തീയതിയും സമയമവും തീരുമാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തി രണ്ടുനേതാക്കൾക്കും യോചിച്ച സമയം തിരഞ്ഞെടുക്കുമെന്നും പ്രസിഡന്റിന്റെ വക്താവ് ഹീന വലീദിനെ ഉദ്ധരിച്ച് സൺ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…