Statistics of violence against children are given on the official website of Kerala Police.
തിരുവനന്തപുരം:കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിതിവിവര കണക്കുകൾ നൽകിയിരിക്കുന്നത്. ഈ കണക്ക് പ്രകാരം സംസ്ഥാനത്തെ പോക്‌സോ കേസുകളുടെ എണ്ണത്തിലാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഈ വർഷം ജൂൺ വരെ 2175 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ല അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.250 കേസുകൾ ആണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ബാലവിവാഹം ഉൾപ്പെടെ 4349 കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതിനേക്കാൾ 100 കേസുകൾ കൂടുതൽ ആണ് ഈ വർഷത്തേത് എന്നും രേഖകളിൽ നിന്നും വ്യക്തമാകുന്നു .2022 ജനുവരി മുതൽ ജൂൺ വരെ 2175 കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് ഔദ്യേഗിക റിപ്പോർട്ടുകൾ. ഈ വർഷം ഏപ്രിൽ വരെ 1384 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു മാസത്തിനിടയിൽ 791 കേസുകളാണ് വർദ്ധിച്ചത്.
എന്നാൽ കുട്ടികളുടെ ആത്മഹത്യകൾ ഈ വർഷം ഉണ്ടായിട്ടില്ല എന്നും പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നതായി ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപെടുന്ന കേസുകൾ മാത്രമേ ഈ പട്ടികയിൽ ഉൾപെടുത്തിയിട്ടുള്ളു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…