Categories: KeralaObituary

നാന കൃഷ്ണൻകുട്ടി ഇനി ഓർമകളുടെ ഫ്രെയിമിൽ…

തിരുവനന്തപുരം: ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനും മുതിര്‍ന്ന ഫോട്ടോഗ്രാഫറുമായ നാന കൃഷ്ണന്‍കുട്ടി അന്തരിച്ചു. നാന, കേരള ശബ്ദം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ആറ്റുകാല്‍ പവിത്രന്‍ നഗറിലെ വസതിയില്‍. 1972 മുതല്‍ നാന സിനിമാ വാരികയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.സത്യന്‍ മുതല്‍ പൃഥ്വിരാജ് വരെയുള്ള താരങ്ങളെ കണ്ടെത്തി നാനയുടെ മുഖചിത്രങ്ങളില്‍ എത്തിച്ച സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു.
നാന, കേരള ശബ്ദം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാനയുടെ ‘ സിനിമയിലല്ല’ എന്ന പംക്തിക്കുവേണ്ടി അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളും ചരിത്രമാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മണക്കാട് പുത്തന്‍കോട്ട ശ്മശാനത്തില്‍.

admin

Recent Posts

വിവേകാനന്ദ പാറയിൽ കാവിയണിഞ്ഞ് പ്രണവമന്ത്ര പശ്ചാത്തലത്തിൽ ധ്യാനിക്കുന്ന മോദിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് ! ദൃശ്യങ്ങൾ തടയാനുള്ള പ്രതിപക്ഷ ശ്രമം വിഫലമായി; സോഷ്യൽ മീഡിയ വൈറലാക്കിയ ദൃശ്യങ്ങൾ കാണാം

കന്യാകുമാരി: പുണ്യഭുമിയായ കന്യാകുമാരിയിൽ സ്വാമി വിവേകാനന്ദന്റെ സ്‌മരണ നിറഞ്ഞു നിൽക്കുന്ന സ്മാരകത്തിൽ മൂന്നു സമുദ്രങ്ങളെയും സാക്ഷിയാക്കി ധ്യാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

43 mins ago

പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്; നഷ്ടമായത് 400 ലധികം പെൺകുട്ടികളുടെ വിദ്യാഭ്യാസം!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്. വടക്കൻ വസീറിസ്ഥാനിലെ റസ്മാക് സബ് ഡിവിഷനിൽ ഷാഖിമർ ഗ്രാമത്തിലെ ഗോൾഡൻ ആരോ…

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും; ഇന്ന് നിശ്ശബ്ദ പ്രചരണം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് നാളെ തിരശ്ശീല വീഴും. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചരണം നടത്തും.…

2 hours ago