പ്രതീകാത്മക ചിത്രം
കണ്ണൂർ : മാഹി റെയിൽവെ സ്റ്റേഷനു സമീപം ഇക്കഴിഞ്ഞ 16 ന് വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ മൊഴിയിൽ അടിമുടി ദുരൂഹത. പരസ്പര വിരുദ്ധവും അവിശ്വസനീയമായ മൊഴികൾ നൽകുന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. എന്നാൽ സംഭവം കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ. പ്രതി മാഹി സ്വദേശിയും മലപ്പുറ കൊണ്ടോട്ടി തുറക്കൂലിലെ താമസക്കാരനുമായ എം പി സൈബീസിനെ സെപത്ംബർ ഏഴുവരെയാണ് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. വന്ദേഭാരതിന്റെ സി.18- കോച്ചിനു നേരെ കല്ലേറുണ്ടായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു ആർപിഎഫ് ക്രൈം ഡിറ്റക്ഷൻ വിഭാഗം നടത്തിയ അന്വേഷത്തിലാണ് പ്രതി കുടുങ്ങിയത്. വന്ദേഭാരത് എക്സ്പ്രസിലെ പതിനഞ്ച് സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളും മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്തെ അൻപതു സിസി ടിവി ദൃശ്യങ്ങളും ഇതിനായി പരിശോധിച്ചു.
ഫോണിൽ സംസാരിക്കവെ ഭാര്യയുമായി വഴക്കിട്ട് പിണങ്ങിയെന്നും അതിന്റെ ദേഷ്യത്തിലാണ് താൻ ട്രെയിനിനു നേരെ കല്ലെറിഞ്ഞതെന്നുമാണ് ഇയാളുടെ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടില്ല. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ ഹരജി നൽകുമെന്നും സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഓടുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞുവെന്ന കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…