കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി
ദില്ലി : ഭീകരവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്ഥാന്റെ ഭൗമപരമായ നിലനിൽപ്പ് ഇല്ലാതാകുമെന്ന് ഭാരതത്തിന്റെ ശക്തമായ മുന്നറിയിപ്പ്. ഭൂപടത്തിൽ സ്വന്തം സ്ഥാനം നിലനിർത്തണമെങ്കിൽ പാകിസ്ഥാൻ ഭീകരവാദത്തിന് നൽകുന്ന ഭരണകൂട പിന്തുണ നിർത്തണമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി
രാജസ്ഥാനിലെ അനൂപ്ഗഡിലെ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കവെയാണ് ജനറൽ ദ്വിവേദി ഈ മുന്നറിയിപ്പ് നൽകിയത്. ഇത്തവണ ഇന്ത്യൻ സേന സംയമനം പാലിക്കില്ലെന്നും, പാകിസ്ഥാൻ ഭീകരത കയറ്റുമതി ചെയ്യുന്നത് നിർത്താൻ തയ്യാറായില്ലെങ്കിൽ ‘ഓപ്പറേഷൻ സിന്ദൂർ’ന്റെ രണ്ടാം പതിപ്പ് വിദൂരമല്ലെന്നും അദ്ദേഹം സൂചന നൽകി.
“ഓപ്പറേഷൻ സിന്ദൂർ 1.0-ൽ ഞങ്ങൾ പാലിച്ച സംയമനം ഇത്തവണ ഉണ്ടാകില്ല. ഇത്തവണ ഞങ്ങൾ പാകിസ്ഥാൻ ഭൂമിശാസ്ത്രത്തിൽ സ്വന്തം സ്ഥാനം നിലനിർത്തണോ എന്ന് ചിന്തിപ്പിക്കും വിധമുള്ള നടപടി സ്വീകരിക്കും. ഭൂപടത്തിൽ നിലനിൽക്കണമെങ്കിൽ പാകിസ്ഥാൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദം അവസാനിപ്പിക്കണം,” രാജസ്ഥാനിലെ സൈനിക പോസ്റ്റിൽ വെച്ച് അദ്ദേഹം പറഞ്ഞു.
സൈനികർ തയ്യാറായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. “ദൈവം ഉദ്ദേശിച്ചാൽ, നിങ്ങൾക്ക് ഉടൻ അവസരം ലഭിക്കും. എല്ലാവിധ ആശംസകളും,” കരസേനാ മേധാവി കൂട്ടിച്ചേർത്തു.
‘ഓപ്പറേഷൻ സിന്ദൂരി’ന്റെ സമയത്ത് ഇന്ത്യൻ സേന അമേരിക്കൻ നിർമ്മിത എഫ്-16 യും ചൈനീസ് ജെഎഫ്-17 യും ഉൾപ്പെടെ പത്തോളം പാക് വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന വ്യോമസേനാ മേധാവി എ.പി. സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജനറൽ ദ്വിവേദിയുടെ ഈ മുന്നറിയിപ്പ്,
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…