Categories: Kerala

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരം പൂട്ടി ; നടത്തിപ്പുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അഗതിമന്ദിരത്തിന് പൂട്ടുവീണു. കോഴിക്കോട് പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരമാണ് സാമൂഹ്യനീതി വകുപ്പിന്‍റെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ പൂട്ടിയത്. അന്തേവാസികളായ 41 സ്ത്രീകളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അഗതിമന്ദിരത്തിന്‍റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

ആകാശപ്പറവകളെന്ന പേരില്‍ പുല്ലൂരാംപാറയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന അഗതിമന്ദിരമാണ് പൂട്ടിയത്. വൃദ്ധമന്ദിരം നടത്താനുളള ലൈസന്‍സ് മാത്രമുളള സംഘടന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെയാണ് ഇവിടെ പാര്‍പ്പിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുളള 41 പേരെ ഇടുങ്ങിയ മുറികളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

അഗതി കേന്ദ്രത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം സാമൂഹ്യനീതി വകുപ്പ് മെഡിക്കല്‍ സംഘത്തെ കഴിഞ്ഞയാഴ്ച പരിശോധനയ്ക്കയച്ചപ്പോഴാണ് ലൈംഗീക പീഡനം സംബന്ധിച്ച് അന്തേവാസികള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ സ്ത്രീകളെ പൊലീസുള്‍പ്പെടെയാണ് ഈ കേന്ദ്രത്തിലെത്തിച്ചതെന്നും സുതാര്യമായ രീതിയിലാണ് കേന്ദ്രം നടത്തിയതെന്നും നടത്തിപ്പുകാരന്‍ ഡാനിയല്‍ പറഞ്ഞു. പീഡനം സംബന്ധിച്ച പരാതി തെറ്റെന്നും ഇയാള്‍ പറഞ്ഞു. ഡാനിയലും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റാണ് കേന്ദ്രം നടത്തിയിരുന്നത്.

B4 Admin

Recent Posts

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

19 minutes ago

ദില്ലി കലാപ ഗൂഢാലോചന കേസ്. ഉമര്‍ ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി മൂന്നാമതും തള്ളി

ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…

49 minutes ago

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

7 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

7 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

7 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

8 hours ago