ആലപ്പുഴ: ജഡ്ജിയുടെ വാഹനം തടയുകയും ഡ്രൈവറെ ചീത്ത വിളിക്കുകയും ചെയ്ത കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ സാബുവാണ് അറസ്റ്റിലായത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് പുന്നമടയിൽ വച്ച് സാബു തടഞ്ഞുനിർത്തിയത്. ജഡ്ജിയെ വീട്ടിൽ കൊണ്ടുവിട്ട ശേഷം കാറുമായി മടങ്ങുകയായിരുന്നു ഡ്രൈവർ. പുന്നമടയിൽവച്ച് ഗട്ടർ ഒഴിവാക്കാനായി വലതുവശത്ത് കൂടിയായിരുന്നു ഡ്രൈവർ കാറുമായി നീങ്ങിയത്. അതേസമയം, ഇതേ വശത്ത് കൂടി ഇരുചക്രവാഹനത്തിൽ സാബുവും വരികെയായിരുന്നു. കാർ നേരെ വരുന്നതു കണ്ട സാബു സ്കൂട്ടർ കുറുകെ നിർത്തി തടയുകയായിരുന്നു. വണ്ടി മാറ്റാൻ ഡ്രൈവർ പറഞ്ഞതോടെ സാബു അസഭ്യം പറയുകയും ഇതോടെ ഡ്രൈവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…