Spirituality

ഹേമകുണ്ഡ കുന്നുകളിലെ പാറക്കെ‌ട്ടുകളില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ഗണേശ വിഗ്രഹം! ഭാരതത്തിലെ അതിവിചിത്രമായ ഗണപതി ക്ഷേത്രം; അറിയാം കഥയും വിശ്വാസങ്ങളും

ഹംപിയിലെ നൂറുകണക്കിന് ക്ഷേത്രനിര്‍മ്മിതികള്‍ക്കും അവശിഷ്‌ടങ്ങള്‍ക്കുമിടയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് ശശിവേകലു ഗണേശ ക്ഷേത്രം. ഹേമകുണ്ഡ കുന്നുകളിലെ പാറക്കെ‌ട്ടുകളില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ലളിതമായ നിര്‍മ്മിതിയുടെ ഉള്ളിലേക്ക് കയറിയാല്‍ അത്ഭുതപ്പെ‌ട്ടു പോകും. അത്ര രസകരവും അമ്പരപ്പിക്കുന്നതുമായ രൂപത്തിലാണ് ഇതിനുള്ളിലെ ഗണപതിയുടെ കല്ലില്‍കൊത്തിയ ഭീമാകാരമായ രൂപമുള്ളത്.പലകാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ് ശശിവേകലു ഗണേശ ക്ഷേത്രം. ഒറ്റക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കൂറ്റന്‍ ഗണപതി വിഗ്രഹത്തിന് ഏകദേശം 8 അടി (2.5 മീറ്റർ) ഉയരമുണ്ട്.

രണ്ടര മീറ്റര്‍ ഉയരമുള്ള ഒരു പീഠത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് ഈ ഗണേശനുള്ളത്. തുറന്ന ഇ‌ടത്താണ് ക്ഷേത്രവും ഗണപതിയുമുള്ളത്.ഇവി‌ടുത്തെ ഗണപതിയു‌ടെ രൂപത്തിന് , കൃത്യമായി പറഞ്ഞാല്‍ ഗണപതിയു‌ടെ വയറിന് കടുകുമണിയുടെ രൂപത്തോ‌ട് ഒരു സാദൃശ്യമുണ്ടത്രെ. അതുകൊണ്ടാണ് വിഗ്രഹം ശശിവേകലു ഗണപതി എന്നറിയപ്പെടുന്നത്. ശശിവേകലു എന്ന വാക്കിനര്‍ത്ഥം ക‌ടുകുമണി എന്നാണ്. ഹംപിയിലെ രണ്ടാമത്തെ വലിയ ഏകശിലാ വിഗ്രഹമാണിത്.

വളരെ രസകരമായ നിര്‍മ്മിതിയാണ് ശശിവേകലു ഗണപതിയുടേത്. ഗണപതിയുടെ ഭക്ഷണപ്രിയം നമുക്കൊക്കെ അറിയുന്നതാണ്. ഒരിക്കല്‍ ഗണപതി അമിതമായി ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ വയറു പൊട്ടിപ്പോകുന്നതുപോലെ നിറഞ്ഞുവത്രെ. അങ്ങനെ സംഭവിക്കാതിരിക്കുലാന്‍ എന്തുചെയ്യണെമന്ന് മനസ്സിലാകാതിരുന്ന അദ്ദേഹം ഒടുവില്‍ അടുത്ത കണ്ട ഒരു പാമ്പിനെ പി‌ടിച്ച് വയറിനു ചുറ്റും കെ‌ട്ടിയത്രെ. അങ്ങനെ വയറു പൊട്ടിപ്പേകുന്നതില്‍ നിന്നും ഗണപതി രക്ഷപെട്ടു എന്നാണ് വിശ്വാസം. നാഗത്തെ കൂട്ടിക്കെട്ടിയിരിക്കുന്ന ഇടവും വിഗ്രഹത്തില്‍ കാണാൻ സാധിക്കും.

Anusha PV

Recent Posts

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

22 mins ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

50 mins ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

1 hour ago

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

2 hours ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

2 hours ago