Stray dog attack in Kollam
കുളത്തുപ്പുഴ: കൊല്ലത്ത് തെരുവ് നായയുടെ ആക്രമണം.തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.വൈകിട്ട് അഞ്ചരയോടെ കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു ആക്രമണം.അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, സാരമായി പരിക്കേറ്റ രണ്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുന്‍പ് കൊല്ലം മയ്യനാട് ഒന്നരവയസുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. പുല്ലിച്ചിറ സ്വദേശികളായ രാജേഷ് – ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവ് നായകൾ ആക്രമിച്ചത്.
സാരമായ പരിക്കുകളോടെ ഒന്നര വയസുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അർണവിനെ തെരുവ് നായ്ക്കൂട്ടം വീട്ടുമുറ്റത്തിട്ട് ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിച്ചു.സംഭവ സമയത്ത് ഒന്നരവയസുകാരന്റെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നിലവിളികേട്ട നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ തലക്കും മുഖത്തുമടക്കം 20 പരിക്കുകളുണ്ട്. പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നത് കൊണ്ട് നേരത്തെ മുതൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…