മലപ്പുറം: കേരളത്തിൽ തെരുവ് നായ ആക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ മൂന്നിടത്തായി തെരുവുനായ ആക്രമണം ഉണ്ടായി. പള്ളിക്കുത്ത് ഞാറപ്പാടത്ത് വൃദ്ധയെ നായ വീട്ടില്‍ക്കയറി കടിച്ചു. എസ് എന്‍ ഡി പി മന്ദിരത്തിന് സമീപം തലാപ്പില്‍ ചിരുത(91)യെയാണ് നായ ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അടുക്കള ഭാഗത്ത് പുറത്തിരിക്കുകയായിരുന്നു ചിരുത. ഈ സമയം സമീപത്തേക്ക് ഓടിവന്ന രണ്ട് നായ്ക്കളില്‍ ഒന്ന് ചിരുതയുടെ അടുത്തേക്ക് ഓടിവരികയായിരുന്നു. അപ്പോഴേക്കും ഇവര്‍ വീടിനകത്ത് കയറിയെങ്കിലും നായ പിന്തുടര്‍ന്നെത്തി കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മക്കളും മറ്റും ഓടിവന്ന് ബഹളം വെച്ചതിനെ തുടര്‍ന്നാണ് നായ ഓടിപ്പോയത്. ഇവര്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം ചെറുമുക്ക് ജീലാനി നഗറില്‍ തെരുവ് നായയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിക്ക് വീണ് പരിക്കേറ്റു. തെക്കുംഞ്ചേരി ജാഅ്ഫറിന്റെ ഭാര്യ ശബ്‌ന (22)ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടിയെ മദ്രസയിലയച്ച ശേഷം തിരികെ വരുമ്പോഴാണ് സംഭവം. അഞ്ചോളം നായ്ക്കള്‍ പിന്നാലെ ഓടിയപ്പോള്‍ രക്ഷപ്പെടാന്‍ ശബ്ന മതില്‍ എടുത്ത് ചാടുകയായിരുന്നു. ഇതിനിടെ വീണ് ശബ്നയുടെ കൈയിന് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനിടെ പട്ടികാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. പട്ടിക്കാട് പാറക്കതൊടിയിലെ ആക്കപ്പറമ്പന്‍ ഉസ്മാന്റെ രണ്ട് ആടുകളെയാണ് തെരുവു നായ്ക്കള്‍ ആക്രമിച്ചത്. ഇന്നലെ രാവിലെ വീടിനടുത്തുള്ള പറമ്പില്‍ വെച്ചാണ് ഏഴോളം വരുന്ന തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…