Stray dog that bit 14 people in Waikato infected with rabies; The dog died, people are very worried!
കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ കഴിഞ്ഞ ദിവസം ചത്തു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് പതിനാല് പേരെ തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്നാണ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഇവിടെ നിരീക്ഷണത്തില്‍ തുടരവെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
അതേസമയം അക്രമണകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. തദ്ദേശ മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133-ാം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. നായകളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.
പൊതുജനങ്ങള്‍ക്ക് ഭീഷണിയായ നായകളെ 133-ാം വകുപ്പ് ഉപയോഗിച്ച് കൊല്ലാനാകുമെന്ന് മുന്‍പ് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ വിലയിരുത്തിയിരുന്നു. കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍തല നീക്കങ്ങള്‍ സജീവമായത്. ഇന്ന് ചേരുന്ന യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…