Strong Earthquake in Taiwan; A magnitude of 7.4 was recorded; Strongest earthquake reported in 25 years; Tsunami warning in Japan!
ടോക്യോ: തായ്‌വാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹുവാലിൻ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഹുവാലിനിലെ കെട്ടിടങ്ങളുടെ അടിത്തറ ഇളകി. തലസ്ഥാനമായ തായ്‌പേയിലും ഭൂചലനം അനുഭവപ്പെട്ടു.
തായ്‌വാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി 7.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ യുഎസ് ജിയോളജിക്കൽ സർവേ ഇത് 7.4 ആയി രേഖപ്പെടുത്തി. ഭൂകമ്പത്തിൽ തായ്‌വാനിലെ ഹുവാലിനിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്പീഡ് ട്രെയിൻ സർവീസ് നിർത്തി. ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തായ്‌വാനിൽ, 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലെ തെക്കൻ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹുവാലിൻ കൗണ്ടി ഹാളിൽ നിന്ന് 25.0 കിലോമീറ്റർ തെക്ക്-തെക്കുകിഴക്കായി പസഫിക് സമുദ്രത്തിൽ 15.5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തെത്തുടർന്ന് തായ്‌പേയ്, തായ്‌ചുങ്, കാവോസിയുങ് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സിഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാകോജിമ, യെയാമ മേഖലകളിലെ തീരപ്രദേശങ്ങളിലും ഒകിനാവ പ്രിഫെക്ചറിലെ പ്രധാന ദ്വീപായ ഒകിനാവയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനങ്ങൾ റദ്ദാക്കി. ഫിലിപ്പീൻസും സുനാമി മുന്നറിയിപ്പ് നൽകുകയും തീരപ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് 3 മീറ്റർ (9.8 അടി) വരെ സുനാമി ഉണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…