കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്
ജമ്മു കശ്മീരിലെ പഹല്‍ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടത്തിയവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനിക മേധാവികളടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം ദില്ലിയിൽ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നുവെന്നും ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഭാരതത്തെ പോലുള്ള ഒരു രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നലെ, പഹല്‍ഗാമില്‍, ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട്, ഭീകരര്‍ ഹീനമായ ഒരു പ്രവൃത്തി നടത്തി, അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ ഹീനകൃത്യം ചെയ്തവരെ മാത്രമല്ല, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഞങ്ങള്‍ കണ്ടെത്തും. കുറ്റവാളികള്‍ ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഭീകരവാദത്തോട് നമുക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളത്. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഭാരതത്തെ പോലുള്ള ഒരു രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല.”- രാജ്‌നാഥ് സിങ് പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…