Categories: KeralaPolitics

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാണ് സുഭാഷ് വാസുവിനെ പുറത്താക്കിയതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര്‍ പറഞ്ഞു.

വ്യാജ രേഖ ചമച്ചാണ് സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയത്. കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില്‍ നടത്തിയത് വലിയ ക്രമക്കേടാണ്. വ്യാജ ഒപ്പിട്ട് ബാങ്കില്‍ നല്‍കുകയായിരുന്നു. തനിക്ക് പോലും ഒരു ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി.

പാര്‍ട്ടി പ്രസിഡന്റ് താനാണ് എന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണ്. ആദ്യ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നാണ് ഒപ്പിട്ടത്. ഏറ്റവും വലിയ തെറ്റാണ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ കൊണ്ടു വന്നത്. ബിജെപി കേന്ദ്രങ്ങളുടെ ഒരു പിന്തുണയും സുഭാഷ് വാസുവിന് ഇല്ല. അടുത്ത എന്‍ഡിഎ യോഗത്തില്‍ വച്ച് സുഭാഷ് വാസുവിനെ നേതൃത്വം തള്ളിപ്പറയും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടി വന്ന ശേഷം അത് നടക്കും. സുഭാഷ് വാസുവിനെ ഒരാള്‍ക്ക് പോലും അറിയില്ല. പുതിയ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനെ വൈകാതെ തീരുമാനിക്കും

അപകട മരണങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ പേര് സുഭാഷ് വാസു ഒരു അടിസ്ഥാനവും ഇല്ലാതെ വലിച്ച് ഇഴക്കുകയാണ്. സെന്‍കുമാറും സുഭാഷ് വാസുവും വാര്‍ത്താസമ്മേളനം നടത്തിയത് ഗുണ്ടകളെ കൂട്ടിയാണ്. എസ്എന്‍ ട്രസ്റ്റ് കോളേജുകളില്‍ നിയമനത്തിന് പണം വാങ്ങുന്നു എന്നുള്ളത് പഴയ ആരോപണമാണ്. അതിന് ഒരടിസ്ഥാനവുമില്ല. സെന്‍കുമാര്‍ ഡിജിപി ആയി ഇരുന്ന കാലത്ത് അന്വേഷിക്കാമായിരുന്നു എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സുഭാഷ് വാസുവിന് പകരം പുതിയ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മാരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.

എന്നാല്‍, ബിഡിജെഎസില്‍ നിന്ന് തന്നെ പുറത്താക്കിയത് നിയമപരമായല്ലെന്ന് സുഭാഷ് വാസു പ്രതികരിച്ചു. ചട്ടപ്രകാരം താന്‍ ഇപ്പോഴും ബിഡിജെഎസ് പ്രസിഡന്റ് ആണ്. ഈ മാസം 27 നു താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്. കമ്മിറ്റി യോഗത്തില്‍ തുടര്‍ നടപടി തീരുമാനിക്കുമെന്നും സുഭാഷ് വാസു പ്രതികരിച്ചു.

admin

Recent Posts

71.27 % ! സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വടകര മുന്നില്‍ 78.41% പത്തനംതിട്ട ഏറ്റവും പിന്നില്‍ 63.37 %

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ . സംസ്ഥാനത്ത് 71.27 ശതമാനം സമ്മതിദായകർ…

24 mins ago

ഇ പിയെ തള്ളാതെ സിപിഎം !ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

എൽഡിഎഫ് കൺവീനറും കണ്ണൂരിലെ പാർട്ടിയുടെ ശക്തനായ നേതാവുമായ ഇ പി. ജയരാജൻ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം…

31 mins ago

എപ്പോഴും മുസ്ലിം സ്നേഹം വിളമ്പുന്ന കോൺഗ്രസിന്റെ തനിനിറം ഇതാണ്…

18 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒറ്റ മുസ്ലിം സ്ഥാനാർത്ഥി പോലുമില്ല; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

1 hour ago

അമേഠിയിൽ നിന്ന് പേടിച്ചോടിയല്ലേ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ?

എന്താണ് രാഹുൽ ജയിച്ചിട്ട് വയനാടിനായി ചെയ്തത് ? ജനങ്ങൾ തന്നെ ചോദിക്കുന്നു

2 hours ago

ചിറ്റപ്പനെ തൊടാൻ അൽപ്പം പുളിക്കും ! ജയരാജനെ വെറുതെ വിട്ട് സിപിഎം

കൊടുത്തത് സ്നേഹപൂർവ്വമുള്ള നിർദ്ദേശം മാത്രം ! ആരോപണം ഉന്നയിച്ചവരെ ശരിപ്പെടുത്താൻ ചിറ്റപ്പനെ തന്നെ ചുമതലപ്പെടുത്തി സിപിഎം I CPM

2 hours ago

യാത്രക്കാരുടെ മൊഴികളെല്ലാം യദുവിന് അനുകൂലം ! തൽക്കാലം നടപടിയില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി ! മേയർ-ഡ്രൈവർ തർക്കത്തിൽ സമ്മർദ്ദത്തിന് വഴങ്ങാതെ ഗണേഷ് കുമാർ

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ സിപിമ്മിന്റെ സമ്മർദം…

2 hours ago