Health

കേരളത്തിലെ ഇപ്പോഴത്തെ ട്രെൻഡ്! പെട്ടെന്നുള്ള നെഞ്ചുവേദന ! പേടിക്കേണ്ടതുണ്ടോ ? അറിയേണ്ടതെല്ലാം

കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാർ കാരണം ഇന്ന് കേരളത്തിൽ ട്രെൻഡിങ് ആണ് നെഞ്ചുവേദനയും വിറയലും. നിരുപദ്രവകരമായ വേദനയാണെങ്കിലും ഒട്ടും അവഗണിക്കാന്‍ പാടില്ലാത്ത പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന. നിസ്സാരമായ അസിഡിറ്റി മുതല്‍ ഗുരുതരമായ ഹൃദയാഘാതത്തിന്റെ വരെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. മഹാധമനിയിലുണ്ടാകുന്ന വിള്ളലും നെഞ്ചുവേദനയുടെ രൂപത്തിലാണ് പ്രകടമാകുക. കൂടാതെ ശ്വാസകോശം, ദഹനേന്ദ്രിയം, നെഞ്ചിന്‍കൂട് തുടങ്ങിയവയെ ബാധിക്കുന്ന പല രോഗങ്ങളും നെഞ്ചുവേദനയായിട്ട് അനുഭവപ്പെടുന്നു.

നെഞ്ചു വേദനയുടെ പ്രധാന കാരണങ്ങള്‍ താഴെപറയുന്നവയാണ്

  1. ഹൃദയസംബന്ധിയായവ

ഹൃദയാഘാതം
ഹൃദയാവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്
മഹാധമനിയിലെ വിള്ളലുകള്‍
വാല്‍വ് ചുരുങ്ങുക തുടങ്ങി വാല്‍വുമായി ബന്ധപ്പെട്ട രോഗങ്ങള്‍
ഹൃദയപേശികളെ ബാധിക്കുന്ന രോഗങ്ങള്‍
ഹൃദ്രോഗം മൂലം നെഞ്ചിന്‍െറ മധ്യഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍
ഇവ നെഞ്ചുവേദന ഉണ്ടാക്കും.

  1. ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍

ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം (പ്ളൂറസി), ന്യുമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തില്‍ വായു നിറയുക ഇവയും നെഞ്ചുവേദനക്കിടയാക്കും.

  1. ഉദരസംബന്ധിയായവ

അന്നനാളം ചുരുങ്ങുക, വിള്ളുക ഇവ നെഞ്ചുവേദനയുണ്ടാക്കും.
പാന്‍ക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങള്‍ ഇവയും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.

  1. നെഞ്ചിന്‍കൂടിന്‍െറ പ്രശ്നങ്ങള്‍

വാരിയെല്ലുകള്‍, മാറെല്ല് ഇവയിലുണ്ടാകുന്ന നീര്‍ക്കെട്ടിന്‍െറ ലക്ഷണവും നെഞ്ചുവേദനയാണ്.

  1. മാനസിക പ്രശ്നങ്ങള്‍

അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.
ഹൃദ്രോഗം-സവിശേഷ വ്യാപനരീതി
ഹൃദ്രോഗം മൂലം നെഞ്ചിന്‍െറ മധ്യഭാഗത്തുണ്ടാകുന്ന വേദനക്കൊപ്പംനെഞ്ചിന് മീതെ ഭാരം കയറ്റിവെച്ചത് പോലെയോ നെഞ്ച് പൊട്ടിപ്പോകുന്നത് പോലെയോ ഉള്ള ലക്ഷണങ്ങള്‍ തുടര്‍ന്നുണ്ടാകും. ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനക്ക് ഒരു സവിശേഷ വ്യാപനരീതിയുണ്ട്. കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിന്‍െറ മുകള്‍ഭാഗം, നെഞ്ചിന്‍െറ പിന്‍ഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് നെഞ്ചുവേദന പടരുന്നു.

ഗുരുതരമായ ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കുമ്പോള്‍ നെഞ്ചുവേദന അരമണിക്കൂറോളം നീണ്ടുനില്‍ക്കാം.
വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക തുടങ്ങിയ ചെറിയ ലക്ഷണങ്ങളും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ലക്ഷണങ്ങളെയൊന്നും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്.

കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലത്തെി തടസ്സം സൃഷ്ടിക്കുന്നത് പൊടുന്നനെയുള്ള നെഞ്ചുവേദനക്കിടയാക്കാറുണ്ട്.

പുകവലിക്കാര്‍, അമിതവണ്ണമുള്ളവര്‍, അര്‍ബുദരോഗികള്‍, അമിത രക്തസമ്മര്‍ദം, ദീര്‍ഘനാളായി കിടപ്പിലായവര്‍ തുടങ്ങിയവരെല്ലാം സിരകളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത ഏറിയവരാണ്. കാലില്‍ പെട്ടെന്ന് രൂപപ്പെടുന്ന നീരും ചുവപ്പും വേദനയും ശ്രദ്ധയോടെ കാണണം.

വലുപ്പം കൂടിയ രക്തക്കട്ട രൂപപ്പെടുന്നവരില്‍ നെഞ്ചിന്‍െറ മധ്യഭാഗത്തായി ശക്തമായ വേദന അനുഭവപ്പെടാം. വലുപ്പം കുറഞ്ഞ രക്തക്കട്ടകള്‍ രൂപപ്പെടുമ്പോള്‍ നെഞ്ചിന്‍െറ വശങ്ങളില്‍ വേദനയുളവാക്കും.

ശ്വാസകോശ രോഗങ്ങളും നെഞ്ചുവേദനയും

ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്ന നെഞ്ചുവേദന കൊളുത്തിപ്പിടിക്കുന്നതുപോലെയാണ് സാധാരണ അനുഭവപ്പെടുക. ശ്വാസകോശാവരണത്തില്‍ വായുനിറയുക, നീര്‍ക്കെട്ട്, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലെല്ലാം ഇത്തരം വേദനയുണ്ടാകാം.

ദഹനേന്ദ്രിയ പ്രശ്നങ്ങളും നെഞ്ചുവേദനയും

അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന പല രോഗങ്ങളുടെയും പൊതുലക്ഷണമാണ് നെഞ്ചുവേദനയും അസ്വസ്ഥതകളും. നെഞ്ചെരിച്ചിലും പുളിച്ച് തികട്ടലായും പ്രകടമാകുന്ന അസ്വസ്ഥതകള്‍ അതിരാവിലെ ഭക്ഷണം കഴിക്കാത്ത സമയത്തും കിടക്കുമ്പോഴും അധികരിക്കാറുണ്ട്. ആമാശയത്തില്‍നിന്ന് അമ്ളാംശം കലര്‍ന്ന പകുതി ദഹിച്ച ഭക്ഷണശകലങ്ങളും വായുവും അന്നനാളത്തിലേക്ക് തികട്ടിക്കയറുന്നതാണ് നെഞ്ചെരിച്ചിലായി അനുഭവപ്പെടുക.

അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന താളാത്മകമായ സങ്കോച വികാസങ്ങള്‍ക്ക് തടസ്സമുണ്ടാകുമ്പോള്‍ നെഞ്ചിന്‍െറ മധ്യഭാഗത്തായി വേദന അനുഭവപ്പെടാം. ഭക്ഷണം വിഴുങ്ങുമ്പോഴും മാനസിക സമ്മര്‍ദമുള്ളപ്പോഴും നെഞ്ചുവേദനയുണ്ടാകാം. ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വേദന കൈകളിലേക്കും കീഴ്ത്താടിയിലും നെഞ്ചിന്‍െറ പുറകുവശത്തുമൊക്കെ വ്യാപിക്കാം.

ആമാശയത്തിലെയും അന്നനാളത്തിലെയും അമ്ളാധിക്യം മൂലമുള്ള നെഞ്ചെരിച്ചിലിന് ഹൃദ്രോഗാനന്തരമുള്ള അസ്വസ്ഥതകളുമായി ഏറെ സാമ്യയുണ്ട്. നെഞ്ചെരിച്ചില്‍ ഹൃദ്രോഗമായും ഹൃദ്രോഗം നെഞ്ചെരിച്ചിലായും തെറ്റിദ്ധരിക്കാനിടയുള്ളതിനാല്‍ പരിശോനയിലൂടെ രോഗനിര്‍ണയം നടത്തേണ്ടതുണ്ട്.

നിരുപദ്രവകരമായ നെഞ്ചുവേദന

നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിനുണ്ടാകുന്ന വേദന. ഒപ്പം നീര്‍ക്കെട്ടുമുണ്ടാകും. വിങ്ങുന്നപോലെയോ കുത്തിക്കൊള്ളുന്നതുപോലെയോ വേദന അനുഭവപ്പെടാം.

കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാകുന്ന തേയ്മാനത്തെതുടര്‍ന്നുള്ള വേദനയും നെഞ്ചിലേക്ക് പടര്‍ന്നിറങ്ങാറുണ്ട്. അതുപോലെ തോള്‍ സന്ധിയെ ബാധിക്കുന്ന സന്ധിവാതവും നെഞ്ചുവേദന ഉണ്ടാക്കാറുണ്ട്.

ഈ ലേഖനം മേൽപ്പറഞ്ഞ അവസ്ഥയിന്മേലുള്ള ഏകദേശ ധാരണ വായനക്കാരിൽ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ തന്നെ ഈ അഭിപ്രായം ഒരിക്കലും അത്യന്തമായി പരിഗണിക്കരുത്. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക

Anandhu Ajitha

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

59 mins ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

1 hour ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

2 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

2 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

3 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

3 hours ago